ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മകരവിളക്ക് പൊങ്കൽ പൂജ നടത്തി
Monday, January 15, 2018 11:09 PM IST
ബ്രാംപ്ടണ്‍: ബ്രാംപ്ടണ്‍ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മകരവിളക്ക് പൂജയും മകര പൊങ്കലും ആചാരനുഷ്ടാനങ്ങളോടെ ആചരിച്ചു. രാവിലെ നടന്ന സൂര്യനാരായണ പൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വൈകുന്നേരം നടന്ന മകരവിളക്ക് പൂജയിൽ കാനഡ തമിഴ് സംഘത്തിന്‍റെ നേതൃത്വത്തിൽ നിരവധി ഭക്തർ വള്ളികൻ മരുതപ്പന്‍റെ നേതൃത്വത്തിൽ പൊങ്കാല സമർപ്പിച്ച് ചടങ്ങുകളിൽ പങ്കെടുത്തു. തന്ത്രി ദിവാകരൻ നന്പൂതിരി, മനോജ് തിരുമേനി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ബാബുവും സംഘവും നടത്തിയ ഭജനയും ചടങ്ങുകൾക്ക് ചൈതന്യം പകർന്നു.

ജനുവരി 28ന് 500 കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഒരു കോടി മന്ത്രോച്ചാരണ അർച്ചനയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി റിലിജിയൻ കമ്മിറ്റി ചെയർ ഉണ്ണി ഓപ്പോത്ത് അറിയിച്ചു.

വിവരങ്ങൾക്ക്: www.guruvayaur.ca , ഗീത ഉണ്ണി 905 320 3623, ഉണ്ണി ഓപ്പോത്ത് 416 270 0768, അപ്പുകുട്ടൻ നായർ 416 724 1762.

റിപ്പോർട്ട്: ഹരികുമാർ, മാന്നാർ