'എ​നി​ക്കൊ​രു ക്രി​സ്മ​സ് കാ​ർ​ഡ് അ​യ​ച്ചു ത​രു​മോ'... അ​ഞ്ചു​വ​യ​സു​കാ​ര​ൻ റ​യ് ലാ​ന്‍റ് ചോ​ദി​ക്കു​ന്നു ?
Wednesday, December 13, 2017 11:51 AM IST
സ​ത​ർ​ലാ​ന്‍റ് (ടെ​ക്സ​സ്): ടെ​ക്സ​സ് സ​ത​ർ​ലാ​ന്‍റ് ച​ർ​ച്ചി​ൽ ന​വം​ബ​ർ അ​ഞ്ചി​ന് ന​ട​ന്ന വെ​ടി​വെ​പ്പി​ൽ അ​ഞ്ചു ത​വ​ണ വെ​ടി​യേ​റ്റി​ട്ടും മ​ര​ണ​ത്തി​ൽ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട അ​ഞ്ചു വ​യ​സു​കാ​ര​ൻ ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ കി​ട​ന്നു കൊ​ണ്ട് ചോ​ദി​ക്കു​ന്നു... എ​നി​ക്കൊ​രു ക്രി​സ്മ​സ് കാ​ർ​ഡ് അ​യ​ച്ചു ത​രു​മോ ? ഞാ​ൻ കി​ട​ക്കു​ന്ന മു​റി മു​ഴു​വ​ൻ ക്രി​സ്മ​സ് കാ​ർ​ഡ് കൊ​ണ്ട് നി​റ​യ്ക്ക​ണം. കു​ട്ടി​ക​ളു​ടേ​യും മൃ​ഗ​ങ്ങ​ളു​ട​യും എ​ന്നി​വ​യു​ടേ​യും ചി​ത്ര​ങ്ങ​ളു​ള്ള കാ​ർ​ഡാ​ണ് ഞാ​ൻ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ടു​ന്ന​ത്.

സാ​വ​കാ​ശം ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു വ​രു​ന്ന അ​ഞ്ചു വ​യ​സു​കാ​ര​ൻ റ​യ് ലാ​ന്‍റ് വാ​ർ​ഡി​ന് ഇ​നി​യും എ​ട്ടാ​ഴ്ച​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ചി​ല​വ​ഴി​ക്കേ​ണ്ടി വ​രും. വെ​ടി​വെ​പ്പി​ൽ സ്വ​ന്തം മാ​താ​വും സ​ഹോ​ദ​രി​മാ​രും മ​രി​ച്ച വി​വ​രം അ​വ​നെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​വ​ന്‍റെ മ​ന​സി​നു വേ​ദ​യു​ള്ള​താ​യി തോ​ന്നു​ന്നു​വെ​ന്ന് ശു​ശ്രൂ​ഷി​ക്കു​ന്ന മു​ത്ത​ശ്ശി പ​റ​യു​ന്നു. ശാ​രീ​രി​ക പ​രു​ക്കു​ക​ളി​ൽ നി​ന്നും റ​യ്ലാ​ന്‍റ് മോ​ചി​ത​നാ​കു​മെ​ങ്കി​ലും, മ​ന​സ്സി​നേ​റ്റ വേ​ദ​ന​യി​ൽ നി​ന്നും ഷോ​ക്കി​ൽ നി​ന്നും എ​ങ്ങ​നെ​യാ​ണ് ക​ര​ക​യ​റു​ക എ​ന്ന​താ​ണ് ത​ങ്ങ​ളെ അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മെ​ന്നും മു​ത്ത​ശ്ശി പ​റ​ഞ്ഞു.

നേ​രി​ട്ടു​പോ​യി സ​ന്തോ​ഷി​പ്പി​ക്കു​ന്ന​തി​നോ, ആ​ശം​സ​വാ​ക്കു​ക​ൾ പ​റ​യു​ന്ന​തി​നോ അ​വ​സ​രം ല​ഭി​ക്കു​ക​യി​ല്ലെ​ങ്കി​ലും റ​യ്ലാ​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കാ​ൻ കാ​ർ​ഡു​ക​ളും സം​ഭാ​വ​ന​ക​ളും അ​യ​ച്ചു ന​ൽ​കാം. Ry land Ward, P.O. Box-174 Sutherland Springs, Texas- 78161.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ