ഫ്ളൂ ​വ്യാ​പ​കം; സ​ണ്ണി​വെ​യ്ൽ ഐ​എ​സ്ഡി അ​ട​ച്ചി​ടും
Tuesday, December 12, 2017 10:25 AM IST
സ​ണ്ണി​വെ​യ്ൽ (ഡാ​ള​സ്): സ​ണ്ണി​വെ​യ്ൽ സ്വ​ത​ന്ത്ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളും ര​ണ്ടു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടു​മെ​ന്ന് സൂ​പ്ര​ണ്ട് ഡ​ഗ് വി​ല്യം​സ് അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​യ​ച്ച ട്വി​റ്റ​റി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

700 വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ 85 പേ​ർ അ​സു​ഖം മൂ​ലം ഹാ​ജ​രാ​യി​രു​ന്നി​ല്ല. സി​റ്റി​യി​ൽ ഫ്ളൂ ​വ്യാ​പ​ക​മാ​കു​ന്ന​താ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ട്. 12, 13 തീ​യ​തി​ക​ളി​ൽ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സ്കൂ​ൾ ബ​സു​ക​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന​തെ​ന്നും സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ഐ​എ​സ്ഡി​യി​ൽ ആ​ദ്യ​മാ​യാ​ണ് ഫ്ളൂ ​വൈ​റ​സ് വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​ത്.

സ​ണ്ണി​വെ​യ്ൽ ഐ​എ​സ്ഡി​യി​ലെ എ​ലി​മെ​ന്‍റ​റി, മി​ഡി​ൽ, ഹൈ​സ്കൂ​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല, സ്റ്റാ​ഫി​നും ഫ്ളൂ ​വൈ​റ​സ് ബാ​ധ​യു​ള്ള​താ​യി പ​റ​യ​പ്പെ​ടു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ഐ​എ​സ്ഡി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ് 972 226 5974 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും സൂ​പ്ര​ണ്ട് അ​റി​യി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ