ക​രോ​ൾ​ട്ട​ൻ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ വാ​ർ​ഡ് ക്രി​സ്തു​മ​സ് ക​രോ​ൾ ന​ട​ത്തി
Tuesday, December 12, 2017 4:36 AM IST
ഡാ​ള​സ്: കോ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ന്‍റെ ഭാ​ഗ​മാ​യ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ വാ​ർ​ഡ് ക​രോ​ൾ​ട്ട​ൻ ന​ട​ത്തി​യ ക്രി​സ്മ​സ് കാ​രോ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി. ഡി​സം​ബ​ർ 10 ന് ​ഉ​ച്ച​ക്ക് ഒ​ന്നി​ന് ബാ​ബു മൂ​ഴി​കു​ള​ത്തി​ന്‍റെ വ​സ​തി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച കാ​രോ​ൾ ലോ​ക​ര​ക്ഷ​ക​നാ​യ ഉ​ണ്ണി​ഈ​ശോ​യു​ടെ രൂ​പ​വും വ​ഹി​ച്ചു കൊ​ണ്ട് വീ​ടു​ക​ൾ തോ​റും പാ​ട്ടു​ക​ൾ പാ​ടി രാ​ത്രി പ​ത്തോ​ടെ ലി​യോ ജോ​സ​ഫി​ന്‍റെ വ​സ​തി​യി​ൽ പ​ര്യ​വ​സാ​നി​ച്ചു. ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം ക്രി​സ്തു​മ​സ് ഫാ​ദ​ർ എ​ല്ലാം കു​ടും​ബ​ങ്ങ​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കി​ച്ച് നാ​ട്ടി​ൽ നി​ന്നും വ​ന്നി​ട്ടു​ള്ള എ​ല്ലാം മാ​താ​പി​താ​ക്ക​ൾ​ക്കും ഇ​ത് ഒ​രു വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

ക്രി​സ്തു​മ​സ് സാ​ന്‍റാ​യാ​യി തോ​മ​സ് വ​ട​ക്കേ​മു​റി​യി​ൽ വേ​ഷ​മി​ട്ടു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ പോ​ൾ, സെ​ക്ര​ട്ട​റി സോ​നാ റാ​ഫി, വി​ൽ​സ​ൻ ഇ​ല​ഞ്ഞി​ക്ക​ൽ, ജേ​ക്ക​ബ് ആ​ല​പ്പു​റ​ത്ത്, റാ​ഫി തെ​ക്കൂ​ട​ൻ, ഡൊ​മി​നി​ക്ക് ചി​റ​റി​ല​പ്പ​ള്ളി എ​ന്നി​വ​ർ ക​രോ​ളി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.


റിപ്പോർട്ട് : ലാലി ജോസഫ് ആലപ്പുറത്ത്