ക്ഷ​യ രോ​ഗ​ബാ​ധ: സാ​ജ​ന്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക​ണം
Monday, December 11, 2017 11:41 AM IST
എ​ൽ​പാ​സോ (ടെ​ക്സ​സ്): വെ​സ്റ്റേ​ണ്‍ ടെ​ക്സ​സ് ഹൈ​സ്കൂ​ളി​ലെ 150 വി​ദ്യാ​ർ​ഥി​ക​ളി​ൽ ക്ഷ​യ രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ൽ​പാ​സോ ഹാ​ങ്ക​സ് ഹൈ​സ്കൂ​ളി​ലെ ഏ​തെ​ങ്കി​ലും വി​ദ്യാ​ർ​ത്ഥി​ക്ക് ആ​ക്ടീ​വ് റ്റി​ബി ഉ​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സൗ​ജ​ന്യ റ്റി​ബി പ​രി​ശോ​ധ​ന ന​ൽ​കു​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​വ​ർ (തു​ട​ർ​ച്ച​യാ​യ ചു​മ, പ​നി, നൈ​റ്റ് സ്വ​റ്റ്സ്) ഉ​ട​നെ ഡോ​ക്ട​റെ കാ​ണ​ണ​മെ​ന്നും സി​റ്റി പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ റോ​ബ​ർ​ട്ട് റി​സെ​ന്‍റീ​സ് പ​റ​ഞ്ഞു.

ക്ഷ​യ​രോ​ഗ ബാ​ധ​യു​ള്ള​വ​ർ ചു​മ​യ്ക്കു​ന്ന​തി​ലൂ​ടേ​യും തു​മ്മ​ലി​ലൂ​ടേ​യും രോ​ഗാ​ണു​ക്ക​ൾ വാ​യു​വി​ൽ വ്യാ​പി​ക്കു​ന്ന​തി​നും അ​തി​ലൂ​ടെ മ​റ്റു​ള്ള​വ​ർ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​കു​ന്ന​തി​ന് സാ​ധ്യ​ത​ക​ൾ വ​ള​രെ​യു​ണ്ടെ​ന്നും ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് എ​ൽ​പാ​സൊ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ