ഷെ​റി​ൻ മാ​ത്യൂ​സി​നെ അ​ട​ക്കം ചെ​യ്ത സ്ഥ​ലം വെ​ളി​പ്പെ​ടു​ത്തി
Sunday, December 10, 2017 4:15 PM IST
ഹൂ​സ്റ്റ​ണ്‍: യു​എ​സി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ന്നു വ​യ​സു​കാ​രി ഷെ​റി​ൻ മാ​ത്യൂ​സി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച സ്ഥ​ലം വെ​ളി​പ്പെ​ടു​ത്തി. ഷെ​റി​ന്‍റെ വ​ള​ർ​ത്തു മാ​താ​പി​താ​ക്ക​ളും എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളു​മാ​യ വെ​സ്ലി-​സി​നി ദ​ന്പ​തി​ക​ളു​ടെ ഡാ​ള​സി​നെ വീ​ടി​നു തൊ​ട്ട​ടു​ത്താ​ണു മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചി​ട്ടു​ള്ള​ത്.

ശ​വ​സം​സ്കാ​ര​ത്തി​നു​ശേ​ഷം ഈ ​സ്ഥ​ലം ര​ഹ​സ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. വ​ള​രെ കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണു ഷെ​റി​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. ഷെ​റി​ൻ സൂ​സ​ൻ മാ​ത്യൂ​സ് എ​ന്നാ​ണ് ക​ല്ല​റ​യി​ൽ പ​തി​പ്പി​ച്ചി​ട്ടു​ള്ള ക​ല്ലി​ൽ കൊ​ത്തി​യി​ട്ടു​ള്ള​ത്.

ഇ​ന്ത്യ​യി​ൽ​നി​ന്ന് ദ​ന്പ​തി​ക​ൾ ദ​ത്തെ​ടു​ത്ത ഷെ​റി​നെ ന​വം​ബ​ർ ആ​ദ്യം കാ​ണാ​താ​വു​ക​യും ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം മൃ​ത​ദേ​ഹം വീ​ടി​നു മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​ലു​ങ്കി​ന​ടി​യി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ലാ​ണ്. സ്വ​ന്തം മ​ക​ളെ കാ​ണു​ന്ന​തി​ന് കോ​ട​തി ഇ​രു​വ​ർ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വീ​ട്ടി​ലെ ഗാ​രേ​ജി​ൽ​വ​ച്ച് നി​ർ​ബ​ന്ധി​ച്ച് പാ​ലു കു​ടി​പ്പി​ച്ച​പ്പോ​ൾ കു​ഞ്ഞി​ന്‍റെ തൊ​ണ്ട​യി​ൽ പാ​ൽ കു​രു​ങ്ങി ശ്വാ​സം​മു​ട്ടി മ​രി​ച്ചു​വെ​ന്നാ​ണ് വെ​സ്ലി മൊ​ഴി ന​ല്കി​യ​തെ​ന്ന് റി​ച്ചാ​ഡ്സ​ണ്‍ ന​ഗ​ര​ത്തി​ലെ പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​ടി​യ​ന്ത​ര ആ​രോ​ഗ്യ സ​ർ​വീ​സി​ന്‍റെ സേ​വ​നം വെ​സ്ലി തേ​ടി​യി​ല്ല. ന​ഴ്സ് കൂ​ടി​യാ​യ ഭാ​ര്യ സി​നി​യെ​യും വി​വ​രം അ​റി​യി​ച്ചി​ല്ല. ശ​രീ​ര​ത്തി​ൽ​നി​ന്നു ചൂ​ടു​പോ​കും മു​ന്പേ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.