അമർജിത് കൗറിനെ മൻഹാട്ടനിൽനിന്നും കണ്ടെത്തി
Saturday, December 9, 2017 6:42 AM IST
ക്വീൻസ് (ന്യൂയോർക്ക്): ക്വീൻസിലെ ചെയ്സ് ബാങ്കിൽ ചെക്ക് ഡെപ്പോസിറ്റ് ചെയ്തതിനുശേഷം അപ്രത്യക്ഷമായ ഇന്ത്യൻ വംശജ അമർജിത് കൗറിനെ (34) വെള്ളിയാഴ്ച രാവിലെ മൻഹാട്ടിനിലെ തെരുവിൽനിന്നും കണ്ടെത്തി.

ആറാഴ്ച ഗർഭിണിയായ യുവതി മൂന്നുദിവസം എവിടെയായിരുന്നുവെന്നത് ഇപ്പോഴും ദുരൂഹതയായി തുടരുന്നു. അമർ ജിത് കൗർ തീർത്തും ആരോഗ്യവതിയായി കാണുന്നുവെങ്കിലും വിദഗ്ധ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭാര്യയെ കണ്ടെത്തിയതിൽ ഭർത്താവ് ലക്ക് വിന്ദർ മുൾട്ടാനിയും ഏഴു വയസുള്ള ഇരട്ടകുട്ടികളും സന്തോഷത്തിലാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ