വിദേശ ഇന്ത്യക്കാർക്ക് ആധാർ കാർഡ് ആവശ്യമില്ല
Friday, December 8, 2017 2:37 PM IST
ന്യൂയോർക്ക്: വിദേശ ഇന്ത്യക്കാർക്ക് ആധാർ കാർഡ് ആവശ്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ നവംബർ 15ന് വിജ്ഞാപനം ഇറക്കി. അപേക്ഷിക്കുന്ന ദിവസത്തിന്‍റെ തൊട്ടുമുന്പുള്ള 12 മാസത്തിൽ 182 ദിവസങ്ങളിൽ ഇന്ത്യയിൽ താമസിക്കുന്ന ഏതൊരാൾക്കും ആധാർ കാർഡ് അപേക്ഷിക്കാൻ അർഹതയില്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നു. എൻആർഐ, ഒസിഐ, പിഒഐ കാർഡുകള്ളവർ വിദേശരാജ്യങ്ങളിൽ ഇമിഗ്രന്‍റ് ആയ ആളുകൾ എന്നിവർക്ക് ഇന്ത്യയിൽ 182 ദിവസങ്ങൾ വർഷത്തിൽ താമസിക്കുക സാധാരണമല്ലാത്തതിനാൽ ആധാർ കാർഡ് ആവശ്യമില്ല.

വിദേശ ഇന്ത്യക്കാർക്കുള്ള എൻആർഐ അക്കൗണ്ടുകൾക്ക് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.

ഏതെങ്കിലും സർക്കാർ സ്ഥാപനങ്ങളോ മറ്റ് ഏതെങ്കിലും പ്രസ്ഥാനങ്ങളോ ആധാർ കാർഡ് ആവശ്യപ്പെട്ടാൽ തങ്ങൾ വിദേശ മലയാളികൾ ആണെന്നും തങ്ങളെ ആധാർ കാർഡിന്‍റെ പരിധിയിൽ പെടില്ലെന്നും അറിയിക്കാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആധാർ കാർഡ് എടുത്തിട്ടുള്ള വിദേശ ഇന്ത്യക്കാരുടെ കാര്യത്തിൽ എന്തു നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.