ഫീനിക്സിൽ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം ഒന്പതിന്
Friday, December 8, 2017 1:50 PM IST
ഫീനിക്സ്: അരിസോണയിലെ സഹോദര സഭകളുടെ കൂട്ടായ്മയായ അരിസോണ മലയാളി എക്യുമെനിക്കൽ ഫെലോഷിപ്പ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ ഒന്പതിന് (ശനി) നടക്കും. മേസ സിറ്റിയിലുള്ള ഡോബ്സണ്‍ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലു മുതലാണ് പരിപാടികൾ.

വിവിധ പള്ളികളിലെ ഗായക സംഘങ്ങൾ അവതരിപ്പിക്കുന്ന കരോൾ ഗാനങ്ങളും വിവിധ കലാ പരിപാടികളും കോർത്തിണക്കിയ ആഘോഷപരിപാടികളാണ് അരങ്ങേറുകയെന്ന് സംഘാടകർ അറിയിച്ചു.

ഹോളി ഫാമിലി സീറോ മലബാർ കത്തോലിക്കാ പള്ളി വികാരി ഫാ. ജോർജ് എട്ടുപറയിൽ (പ്രസിഡന്‍റ്), കിരണ്‍ കോശി (സെക്രട്ടറി), ടോം ജോസഫ് ട്രഷറർ), തോമസ് അപ്രേം (കൾച്ചറൽ കോഓർഡിനേറ്റർ), രാജേഷ് മാത്യു (ഫുഡ് കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: കിരണ്‍ കോശി (സെക്രട്ടറി) 602 882 3339, ടോം ജോസഫ് (ട്രഷറർ) 501 442 1751.