ഓസ്റ്റിനിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ
Friday, December 8, 2017 1:49 PM IST
ഓസ്റ്റിൻ: ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷന്‍റെ (GAMA) ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഈ വർഷത്തെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ജോർജ്ടൗണിലെ ക്ലെറ്റ് സെന്‍റർ ഫോർ ദി പെർഫോമിംഗ് ആർട്സ് സെന്‍ററിൽ നടന്ന ആഘോഷ പരിപാടികൾ

ഡാളസിലെ സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഫിലിപ്പോസ് ശങ്കരത്തിൽ ഉദ്ഘാടനം ചെയ്ത്, ക്രിസ്മസ് സന്ദേശം നൽകി. തുടർന്നു

കുട്ടികളുടെ കലാപരിപാടികളും നാടകം, ഡാൻസ് തുടങ്ങിയവയും അരങ്ങേറി. 2017ലെ ബോർഡിന്‍റെ പ്രവർത്തനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച GAMA 2017 Highlights (https://youtu.be/BwPfT9SC1Ds) വീഡിയോ ജനശ്രദ്ധ നേടിയാതായി ഭാരവാഹികൾ പറഞ്ഞു.

വാർഷിക പൊതുയോഗത്തിൽ 2018-19 വർഷത്തെ പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. ജിയോ ജോസഫ്, ജേക്കബ് തോമസ്, സജീവ് സദാശിവൻ, രാകേഷ് രവീന്ദ്രൻ, ശ്രീജിത്ത് നന്പ്യാർ , സന്ധ്യ നായർ, ഉമാ സീതാരാമൻ, ഷൈൻ തങ്കപ്പൻ എന്നിവരാണ് പുതിയ അംഗങ്ങൾ. രണ്ടു വർഷത്തെ സേവനം പൂർത്തീകരിച്ച ബോർഡ് അംഗങ്ങളായ ശങ്കർ ചന്ദ്രമോഹൻ (പ്രസിഡന്‍റ്), ശിവപ്രസാദ് വളപ്പിൽ (വൈസ് പ്രസിഡന്‍റ്), ലിസ തോമസ് (സെക്രട്ടറി), ബിപിൻ രവി (ട്രഷറർ), ഡയറക്ടർമാരായ ബിജോയ് ജെയിംസ്, ജയപ്രകാശ് പട്ടോനകണ്ടി, രഞ്ജു രാജ് എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

ഗാമ ബോർഡ് ഡയറക്ടർ ബിജോയ് ജെയിംസ്, ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾക്കുശേഷം സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ