യു​എ​സി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റു മ​രി​ച്ചു; ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അറസ്റ്റിൽ
Thursday, November 16, 2017 12:38 PM IST
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ പ​ല​ച​ര​ക്കു​ക​ട​യി​ൽ കൊ​ള്ള ന​ട​ത്താ​നെ​ത്തി​യ നാ​ലം​ഗ സം​ഘ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു. പ​ഞ്ചാ​ബ് സ്വ​ദേ​ശി ധ​രം​പ്രീ​ത് സിം​ഗ് ജാ​സ​ർ(21) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. അ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​ത്വാ​ളി(23)​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മൂ​ന്നു വ​ർ​ഷം മു​ന്പ് സ്റ്റു​ഡ​ൻ​റ് വീ​സ​യി​ലെ​ത്തി​യ ജാ​സ​ർ ഫ്ര​സ്നോ സി​റ്റി​യി​ലെ ക​ട​യി​ൽ പാ​ർ​ട്ട്ടൈം ജോ​ലി​ ചെയ്യുകയായിരുന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി കൊ​ള്ള ന​ട​ത്താ​നെ​ത്തി​യ സം​ഘ​ത്തി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ക്കു​ക​യാ​യി​രു​ന്നു. ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.