'രൂ​പാ​സ് ബൂ​ട്ടീ​ക്ക്' മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള അ​വാ​ർ​ഡ്
Thursday, November 16, 2017 11:32 AM IST
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​രു​പ​താ​മ​ത് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ രൂ​പാ​സ് ബൂ​ട്ടീ​ക്ക്((Rupa's Boutique) ഏ​റ്റ​വും ന​ല്ല ഡോ​ക്യു​മെ​ന്‍റ​റി​യാ​യി തെ​ര​ഞ്ഞ​ടു​ത്തു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ൽ നി​ന്നു​ള്ള ഫാ​ഷ​ൻ ഡി​സൈ​ന​റും യു​വ​തി​യു​മാ​യ രൂ​പ​യു​ടെ ജീ​വി​ത​ത്തി​ൽ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ സ​മൂ​ല പ​രി​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന 50 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യാ​ണ് ഗ്രാ​ന്‍റ് ജൂ​റി​യു​ടെ പ്ര​ത്യേ​ക അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ​ത്.

സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബെ​യി​ലെ സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ഉ​ൾ​പ്പെ​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്ന ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച നി​ര​വ​ധി ഡോ​ക്യു​മെ​ന്‍റ​റി​ക​ളി​ൽ ജൂ​റി​യു​ടേ​യും കാ​ണി​ക​ളു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ രൂ​പാ​സ് ബൂ​ട്ടീ​ക്കി​ന്‍റെ സം​വി​ധാ​നം ഗ്ലോ​റി​യ ഹ​ല​സും നി​ർ​മാ​ണം ഫ്ര​ഫൂ​ൽ ചൗ​ധ​രി​യു​മാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ രൂ​പാ സു​ഖം പ്രാ​പി​ച്ച​തി​നു​ശേ​ഷം ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നാ​യി സ്വ​ന്ത​മാ​യി ബൂ​റ്റീ​ക് തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ത​ന്നെ പോ​ലെ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി​ട്ടു​ള്ള മ​റ്റു​ള്ള​വ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കി അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ പ​രി​വ​ർ​ത്ത​ന​ത്തി​നു അ​വ​സ​രം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത​ത് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി ഈ ​ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ ഇ​ര​യാ​യ​വ​രെ മാ​ത്രം അ​ണി​നി​ര​ത്തി ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് രൂ​പാ ത​യ്യാ​റാ​യ​തും ഈ ​ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ അ​നാ​വ​ര​ണം ചെ​യ്യു​ന്നു. Holy(un) Holy River എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി, സി​നി​മാ ഫോ​ട്ടോ​ഗ്രാ​ഫി​ക്കു​ള്ള വീ​ഡി​യോ അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി. ഇ​ന്ത്യ​യി​ലെ ഗം​ഗാ ന​ന്ദി​യു​ടെ ക​ഥ പ​റ​യു​ന്ന​താ​ണ് ഈ ​ഡോ​ക്യു​മെ​ന്‍റ​റി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ