ക​ർ​മ്മ നി​ര​ത​യു​ടെ തി​ള​ക്ക​ത്തി​ൽ കീ​ൻ കു​ടും​ബ​സം​ഗ​മം
Thursday, November 16, 2017 11:23 AM IST
ന്യൂ​ജേ​ഴ്സി: അ​നി​ത​ര സാ​ധാ​ര​ണ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ വെ​ളി​ച്ചം പ​ര​ത്തി​ക്കൊ​ണ്ട്, ഒ​രു വ​ർ​ഷം കൂ​ടി പി​ന്നി​ടു​ക​യാ​ണ് എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കീ​ൻ. ഇ​ദം​പ്ര​ദ​മ​മാ​യി വ​ർ​ഷാ​വ​സാ​നം ന​ട​ത്തു​ന്ന കു​ടും​ബ​സം​ഗ​മം പാ​ട്ടേ​ർ​സ​ണി​ലെ സെ​ന്‍റ് ജോ​ർ​ജ്ജ് ഹാ​ളി​ൽ ആ​ഘോ​ഷ​പൂ​ർ​വം ന​ട​ത്തി. വ​ട​ക്കു കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​ക​ളെ ചേ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് അം​ഗ​ങ്ങ​ൾ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്ത പ്ര​സ്തു​ത സ​മ്മേ​ള​നം,വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ലും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു.

പ്ര​സി​ഡ​ന്‍റ് എ​ൽ​ഡോ പോ​ൾ അ​ധ്യ​ക്ഷ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ത്മ​ശ്രീ സോ​മ​സു​ന്ദ​ര​ൻ പ്ര​ധാ​ന അ​തി​ഥി​യാ​യി​രു​ന്നു. സു​പ്ര​സി​ദ്ധ ഗാ​യ​ക​ൻ ത​ഹ​സീ​ന്‍റെ പ്രാ​ർ​ത്ഥ​നാ ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച യോ​ഗ പ​രി​പാ​ടി​ക​ളി​ൽ 2017ലെ ​അ​വാ​ർ​ഡു​ദാ​ന നി​ർ​വ​ഹ​ണ​വും ന​ട​ത്തു​ക​യു​ണ്ടാ​യി.

ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഒ​രു അ​വ​ലോ​ക​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് ജോ​ണ്‍ സ​ദ​സ്യ​ർ​ക്കും മു​ന്പി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ, സ്റ്റു​ഡ​ന്‍റ് അ​ഫ​യേ​ഴ്സ് ചെ​യ​ർ​മാ​ൻ ഷാ​ജി കു​ര്യാ​ക്കോ​സ് ഡി​സം​ബ​ർ 3ന് ​ന​ട​ക്കു​വാ​ൻ പോ​കു​ന്ന വെ​ബി​നാ​റി​നെ​ക്കു​റി​ച്ച​റി​യി​ച്ചു. വാ​ക്കു​ക​ൾ​ക്കു​പ​രി​യാ​യി പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് കീ​ൻ ശ്ര​ദ്ധി​യ്ക്കു​ന്ന​തെ​ന്ന് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ കെ.​ജി. ഗ്രി​ഗ​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 100 ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ത​ണ​ലേ​കി​ക്കൊ​ണ്ട് കീ​ൻ ഇ​ന്ന് കേ​ര​ള​ത്തി​ൽ ത​ല​യെ​ടു​പ്പോ​ടെ സ്കോ​ള​ർ​ഷി​പ്പ് രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​രി​യ്ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കീ​ൻ സ്കോ​ള​ർ​ഷി​പ്പി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​യ്ക്കു​ന്ന മാ​ർ​ട്ടി​ൻ വ​ർ​ഗ്ഗീ​സ് അം​ഗ​ങ്ങ​ളെ​യും, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും കീ​നി​ന്‍റെ മ​ഹ​ത്താ​യ ഈ ​സേ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റു​വാ​ൻ ആ​ഹ്വാ​നം ചെ​യ്തു.

എ​ൻ​ജി​നീ​യ​ർ ഓ​ഫ് ദ ​ഈ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തോ​മ​സ് ജോ​സ​ഫി​നെ മു​ൻ പ്ര​സി​ഡ​ന്‍റ് ജ​യ്സ​ണ്‍ അ​ല​ക്സ് സ​ദ​സ്യ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. യു​എ​സ് എ​ന​ർ​ജി, ഡി​ഫെ​ൻ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലും, ഇ​ന്ത്യ​ൻ റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി ക​ണ്‍​സ​ൾ​ട്ട​ന്‍റാ​യും സേ​വ​നം ചെ​യ്യു​ന്ന തോ​മ​സി​ന്‍റെ നേ​ട്ട​ങ്ങ​ളും, പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജ​യ്സ​ണ്‍ സ​ദ​സ്യ​രെ അ​റി​യി​ച്ചു. പ​ത്മ​ശ്രീ സോ​മ​സു​ന്ദ​ര​ൻ അ​വാ​ർ​ഡു​ദാ​നം നി​ർ​വ്വ​ഹി​ച്ച​പ്പോ​ൾ, സ​ദ​സ്യ​ർ ഒ​ന്ന​ട​ങ്കം എ​ഴു​ന്നേ​റ്റ് നി​ന്ന് ആ​ദ​രാ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച നി​മി​ഷം അ​തി​മ​നോ​ഹ​ര​മാ​യി​രു​ന്നു.

ലി​സ്സി ഫി​ലി​പ്പ് റാ​ഫി​ളി​ന് നേ​തൃ​ത്വം ന​ൽ​കി. ത​ഹ​സീ​നെ കൂ​ടാ​തെ സു​മാ നാ​യ​ർ, ശ​ബ​രി, ജി​നു, സോ​മി, മ​നോ​ജ് അ​ല​ക്സ്, റെ​ബേ​ക്ക, മീ​ര ജ​യിം​സ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചും, മാ​ലി നാ​യ​ർ ഗ്രൂ​പ്പും, എ​ലീ​ന ഗ്രൂ​പ്പും നൃ​ത്ത​ങ്ങ​ൾ ചെ​യ്തും കു​ടും​ബ സം​ഗ​മ​ത്തി​നൊ​രു ആ​ഘോ​ഷ​പ്പൊ​ലി​മ ചാ​ർ​ത്തി. മെ​റി ജേ​ക്ക​ബി​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ലു​ള്ള സ്റ്റേ​ജു നി​യ​ന്ത്ര​ണം മി​ക​വു​റ്റ​താ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തി​ലൂ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശ്ശീ​ല വീ​ണു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശി​യ്ക്കു​ക www.keanusa.org

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം