'സു​സ​ൻ ഡാ​നി​യേ​ൽ മെ​മ്മോ​റി​യ​ൽ കാ​ൻ​സ​ർ റി​ലീ​ഫ് ഫ​ണ്ട്': മു​പ്പ​ത്തി​ര​ണ്ടാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Thursday, November 16, 2017 11:20 AM IST
ന്യൂ​യോ​ർ​ക്ക്: ലോ​സ് ആ​ഞ്ച​ല​സ് ആ​സ്ഥാ​ന​മാ​യി ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി കേ​ര​ള​ത്തി​ലെ നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന 'സു​സ​ൻ ഡാ​നി​യേ​ൽ മെ​മ്മോ​റി​യ​ൽ കാ​ൻ​സ​ർ റി​ലീ​ഫ് ഫ​ണ്ട്’ സേ​വ​ന​ത്തി​ന്‍റെ മു​പ്പ​ത്തി​ര​ണ്ടാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ന​വം​ബ​ർ പ​തി​നൊ​ന്നു ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ലോ​സ് ആ​ഞ്ച​ല​സി​ലെ ലോം​ഗ് ബീ​ച്ചി​ലു​ള്ള ഗോ​ൾ​ഡ​ൻ സെ​യി​ൽ​സ് ഹോ​ട്ട​ലി​ലാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ. പ്ര​ശ​സ്ത സാ​ക്സോ​ഫോ​ണി​സ്റ് റൂ​ബ​ൻ കാ​ന്‍റോ​സ്, ബ്ലൂ 13 ​ഡാ​ൻ​സ് ഗ്രൂ​പ്പി​ന്‍റെ ബോ​ളി​വു​ഡ് ഡാ​ൻ​സ് എ​ന്നി​വ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കി.

ട്ര​സ്റ്റി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ മാ​ത്യു ഡാ​നി​യേ​ൽ സ്വാ​ഗ​ത​മാ​ശം​സി​ച്ച പ​രി​പാ​ടി​യി​ൽ ഡോ. ​ശ്രീ​ദേ​വി വാ​ര്യ​ർ. മു​ഖ്യാ​ഥി​തി​യും കാ​ൻ​സ​ർ​രോ​ഗ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​മി​ല​ൻ സേ​ഥി​നെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. ശ്വാ​സ​കോ​ശാ​ർ​ബു​ദ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണം വി​ജ്ഞാ​ന​പ്ര​ദ​മാ​യി. ക​ഴി​ഞ്ഞ മു​പ്പ​ത്തി​ര​ണ്ടു​വ​ർ​ഷ​ക്കാ​ല​മാ​യി ട്ര​സ്റ്റ് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സം​ക്ഷി​പ്ത രൂ​പം ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ട്ര​സ്റ്റ് പ്ര​സി​ഡ​ണ്ട് എ​ബ്ര​ഹാം മാ​ത്യു ന​ൽ​കി.

1985ൽ ​തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലെ ഒ​രു രോ​ഗി​ക്ക് ന​ൽ​കി​യ ധ​ന​സ​ഹാ​യ​ത്തോ​ടെ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​നം ഇ​ന്നു പ്ര​തി​വ​ർ​ഷം ഇ​രു​ന്നൂ​റി​ല​ധി​കം പേ​രി​ലെ​ത്തി നി​ൽ​ക്കു​ന്നു​വെ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം തു​ട​ക്കം മു​ത​ൽ സം​ഘ​ട​ന​യെ സ​ഹാ​യി​ച്ചു​വ​രു​ന്ന എ​ല്ലാ​വ​രെ​യും അ​നു​സ്മ​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ലേ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ​യും നൂ​റു രോ​ഗി​ക​ൾ​ക്കു​വീ​ത​വും, കോ​ട്ട​യം കാ​രി​ത്താ​സി​ലെ​യും തൃ​ശൂ​ർ അ​മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ​യും അ​ൻ​പ​തു രോ​ഗി​ക​ൾ​ക്ക് വീ​ത​വും ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ പ​ര്യാ​പ്ത​മാം​വി​ധം ട്ര​സ്റ്റ് വ​ള​ർ​ന്നെ​കി​ൽ അ​തു ന​ല്ല​വ​രാ​യ സു​ഹൃ​ത്തു​ക്ക​ൾ മൂ​ല​മാ​ണെ​ന്നും, തു​ട​ർ​ന്നും ഈ ​സ​ഹാ​യ​സ​ഹ​ക​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ത​ങ്ങ​ളെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​സ് ആ​ഞ്ചലസ്​​ കാ​ലി​ഫോ​ർ​ണി​യ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ലെ കാ​ൻ​സ​ർ ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി ഹാ​ലോ​വീ​ൻ കോ​സ്റ്റ്യൂം​സ് ന​ൽ​കി​യ​താ​യും, വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ട്ര​സ്റ്റി​ന്‍റെ സേ​വ​നം കേ​ര​ള​ത്തി​നി​ന്നു​പു​റ​മെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്ര​സ്റ്റി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ മാ​ത്യു ഡാ​നി​യേ​ൽ സ്വാ​ഗ​ത​മാ​ശം​സി​ച്ച ച​ട​ങ്ങി​ൽ ധ​ന ശേ​ഖ​ര​ണ​വും വാ​ർ​ഷി​ക​വും വ​ൻ വി​ജ​യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും സെ​ക്ര​ട്ട​റി ജ​യ് ജോ​ണ്‍​സ​ൻ, ര​വി വെ​ള്ള​ത്തേ​രി, വി​നോ​ദ് ബാ​ഹു​ലേ​യ​ൻ എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു. മാ​ത്യു ഡാ​നി​യേ​ൽ ചെ​യ​ർ​മാ​നും എ​ബ്ര​ഹാം മാ​ത്യു പ്ര​സി​ഡ​ന്‍റു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ട്ര​സ്റ്റി​നു പ​തി​നാ​ലം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ ഭ​ര​ണ​സ​മി​തി​യു​മു​ണ്ട്.