കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ഹെ​ൽ​ത്ത് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഫെ​യ​റി​ന് വ​ൻ വി​ജ​യം
Thursday, November 16, 2017 11:14 AM IST
ഫി​ല​ഡ​ൽ​ഫി​യ: പ്ര​മു​ഖ ചാ​രി​റ്റി സം​ഘ​ട​ന​യാ​യ കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലും ന​ഴ്സ​സ് സം​ഘ​ട​ന​യാ​യ പി​യാ​നോ​യും ഫി​ല​ഡ​ൽ​ഫി​യ കോ​ർ​പ​റേ​ഷ​ൻ ഫോ​ർ ഏ​ജിം​ഗും ചേ​ർ​ന്നു ന​ട​ത്തി​യ ഹെ​ൽ​ത്ത് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഫെ​യ​ർ വ​ൻ വി​ജ​യ​മാ​യി തീ​ർ​ന്നു.

കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ൾ വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടും കൂ​ടി​യാ​ണ് ഇ​തി​നു മു​ൻ​കൈ​യ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ച​തും കൂ​ടാ​തെ സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത അ​റി​ഞ്ഞു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഭാ​വി​യി​ൽ മു​ൻ​തൂ​ക്കം കൊ​ടു​ക്കു​ന്ന​തു​മാ​യി​രി​ക്കു​മെ​ന്നും ബെ​ന്നി കൊ​ട്ടാ​ര​ത്തി​ൽ (പ്ര​സി​ഡ​ന്‍റ്, കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ) അ​ഭി​പ്രാ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് പാ​സ്റ്റ​ർ പി.​സി. ചാ​ണ്ടി​യു​ടെ പ്രാ​ർ​ത്ഥ​ന​യോ​ടു കൂ​ടി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഫെ​യ​റി​ന് ആ​രം​ഭം കു​റി​ക്കു​ക​യും തു​ട​ർ​ന്ന് സാ​റാ ഐ​പ്പ് (പി​യാ​നോ) വാ​ൻ​ഡാ മി​ച്ച​ൽ (പി​സി​എ) എ​ന്നി​വ​രും സം​സാ​രി​ച്ചു.

പി​സി​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും മെ​ഡി​കെ​യ്സ് മെ​ഡി​കെ​യ​ർ ലീ​ഗ​ൽ സ​ർ​വ്വീ​സ് എ​ന്നി​വ​യെ​ക്കു റി​ച്ചു​ള്ള വി​ജ്ഞാ​ന​പ്ര​ദ​മാ​യ സെ​മി​നാ​റു​ക​ൾ ന​ട​ത്തു​ക​യും പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രു​ടെ​യും സം​ശ​യ​നി​വാ​ര​ണ​ങ്ങ​ൾ​ക്കാ​യി ചോ​ദ്യോ​ത്ത​ര​വേ​ള സം​ഘ​ടി​പ്പി​ക്കു​ക​യും ഉ​ണ്ടാ​യി. കിം ​ലോ​റ​ൻ​സ്, സം​ഗ് യം​ഗ് സെ​ൻ, അ​ൽ മൊ​റ എ​ന്നി​വ​രോ​ടൊ​പ്പം സാം​സ​ണ്‍ ബേ​ബി ജോ​മോ​ൻ ജെ​യിം​സ് ജോ​ജോ ജോ​യ്സ് ജി​പ്പി ജെ​യിം​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്ത​ത്തി​ൽ മ​ല​യാ​ള ഭാ​ഷ​യി​ലൂ​ടെ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ സ​ഹാ​യി​ച്ച​തും ഈ ​പ​രി​പാ​ടി​യു​ടെ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ച്ചു.

അ​മേ​രി​ക്ക​യി​ൽ ജോ​ലി​യി​ൽ നി​ന്നും റി​ട്ട​യ​ർ ചെ​യ്ത​വ​ർ​ക്കും റി​ട്ട​യ​ർ​മെ​ന്‍റ് പ്രാ​യ​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന​വ​ർ​ക്കും ഇ​ന്ത്യ​യി​ൽ നി​ന്നും വ​ന്ന് അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​വ​ർ​ക്കും അ​മേ​രി​ക്ക​യി​ൽ നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളെ കു​റി​ച്ചും ധാ​രാ​ളം അ​റി​വു പ​ക​ർ​ന്നു ന​ൽ​കുക​യും തു​ട​ക്കം മു​ത​ൽ സ​മ​യ​ബ​ന്ധി​ത​മാ​യ നി​യ​ന്ത്ര​ണ​ത്തി ലൂ​ടെ ഈ ​പ്രോ​ഗ്രാം ന​ട​ത്തി​യ​തു മൂ​ലം മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ക​യു​ണ്ടാ​യി ഇ​തു പോ​ലു​ള്ള ധാ​രാ​ളം വ്യ​ത്യ​സ്ത സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കു​ടിയേ​റി പാ​ർ​ക്കു​ന്ന​വ​ർ​ക്ക് കി​ട്ടു​ന്നു​ണ്ടെ​ന്നും ഇ​ങ്ങ​നെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ മി​ക്ക​വാ​റും എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ല​ഭ്യ​മാ​യ​തു​കൊ​ണ്ട് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ഇ​ങ്ങ​നെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​കൈ എ​ടു​ക്കണ​മെ​ന്നും അ​റി​യു​ക​യു​ണ്ടാ​യി.


സാ​ബു ജേ​ക്ക​ബ് (കോ-​ഓ​ർ​ഡി​നേ​റ്റ​ർ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഫെ​യ​ർ) എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ഫാ: ​കെ.​കെ ജോ​ണ്‍ സ​മാ​പ​ന പ്രാ​ർ​ത്ഥ​ന​യോ​ടു കൂ​ടി പ്രോ​ഗ്രാം സ​മാ​പി​ച്ചു. ജോ​ബി ജോ​ർ​ജ് ഈ ​പ​രി​പാ​ടി​യു​ടെ എം​ഡി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ജോ​സ​ഫു​മാ​ണ്, ഏ​ബ്ര​ഹാം ജോ​സ​ഫ്, ജ​യിം​സ് അ​ന്ത്ര​യോ​സ്, മാ​ത്യു ഐ​പ്പ്, കു​ര്യ​ൻ രാ​ജ​ൻ, ജോ​ണ്‍ വ​ർ​ക്കി, സാ​ജ​ൻ വ​ർ​ഗീ​സ്, ജോ​ഷി കു​ര്യാ​ക്കോ​സ് വ​ർ​ക്കി പൈ​ലോ , ജേ​ക്ക​ബ് തോ​മ​സ്, സാ​ബു മാ​ത്യു, സ​ണ്ണി കി​ഴ​ക്കേ മു​റി, സ​രി​ൻ കു​രു​വി​ള, റോ​ണി വ​ർ​ഗീ​സ്, രാ​ജു കു​രു​വി​ള, ബീ​നാ കോ​ശി, ലീ​ല ജോ​സ​ഫ്, കു​ഞ്ഞു​മോ​ൾ രാ​ജ​ൻ, ലി​സി ജോ​ർ​ജ്, ജെ​സി ജെ​യിം​സ്, സു​ജ സാ​ബു, കു​ഞ്ഞൂ​ഞ്ഞ​മ്മ ഏ​ബ്ര​ഹാം, സാ​റാ ജോ​ണ്, ഷീ​ല ബെ​ന്നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യു​ടെ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഫെ​യ​ർ വ​ൻ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​വാ​ൻ സാ​ധി​ച്ച​തെ​ന്നും കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ ജോ​ർ​ജ്