അ​മേ​രി​ക്ക​യി​ൽ വി​ദേ​ശ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്ഥാ​നമെന്ന് രാ​ജി​ക ഭ​ണ്ഡാ​രി
Wednesday, November 15, 2017 11:32 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്താ​ണെ​ന്ന് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ എ​ഡ്യു​ക്കേ​ഷ​ൻ, യു​എ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റേ​റ്റ് ബ്യൂ​റോ ഓ​ഫ് എ​ഡു​ക്കേ​ഷ​ണ​ൽ ആ​ന്‍റ് ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്സ് ന​വം​ബ​ർ 13 നു ​പു​റ​ത്തു വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

യു​എ​സ് വി​ദേ​ശ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ചൈ​ന​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തെ​ന്ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ എ​ഡു​ക്കേ​ഷ​ൻ പോ​ളി​സി ആ​ന്‍റ് പ്രാ​ക്ടീ​സ് ഗ​വേ​ഷ​ണ ചു​മ​ത​ല വ​ഹി​ക്കു​ന്ന രാ​ജി​ക ഭ​ണ്ഡാ​രി പ​റ​ഞ്ഞു. 2016-, 2017 അ​ധ്യാ​യ​ന​വ​ർ​ഷ​ത്തി​ൽ വി​ദേ​ശ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മൂ​ന്നു​ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഇ​ത് സ​ർ​വ്വ​കാ​ല റി​ക്കാ​ർ​ഡാ​ണെ​ന്നും ഭ​ണ്ഡാ​രി പ​റ​ഞ്ഞു.

ഇ​പ്പോ​ൾ 1.08 മി​ല്യ​ണ്‍ വി​ദേ​ശ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് അ​മേ​രി​ക്ക​യി​ൽ ഉ​പ​രി പ​ഠ​ന​ത്തി​നാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. 2016ൽ ​വി​ദേ​ശ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ നി​ന്ന് 39 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ വ​രു​മാ​ന​മാ​ണ് അ​മേ​രി​ക്ക​ൻ ഖ​ജ​നാ​വി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. 200 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​വി​ടെ പ​ഠ​നം ന​ട​ത്തു​ന്നു​ണ്ട്.

2015, 2016ൽ 165, 918 ​വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​ന്ത്യ​യി​ൽ നി​ന്നും എ​ത്തി​യ​പ്പോ​ൾ 2016, 2017ൽ 12 ​ശ​ത​മാ​നം വ​ർ​ധി​ച്ചു. 186267 പേ​രാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. 56.3 ശ​ത​മാ​നം ബി​രു​ദ​പ​ഠ​ന​ത്തി​നും 11.8 ശ​ത​മാ​നം അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റി​നും 30.7 ശ​ത​മാ​നം പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് പ​ഠ​ന​ത്തി​നു​മാ​ണ് അ​മേ​രി​ക്ക​യി​ൽ ഉ​ള്ള​ത്. അ​മേ​രി​ക്ക​യി​ൽ നി​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം 4,438 വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​ന്ത്യ​യി​ൽ പ​ഠ​ന​ത്തി​നാ​യി എ​ത്തി​യ​പ്പോ​ൾ ഈ ​അ​ധ്യാ​യ​ന​വ​ർ​ഷം 4,181 പേ​രാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത് 5.8 ശ​ത​മാ​നം കു​റ​വ്.

റി​പ്പോ​ർ​ട്ട്: പി. ​പി. ചെ​റി​യാ​ൻ