മ​ങ്ക​യു​ടെ ക്രി​സ്തു​മ​സ്, ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ ഡി​സം​ബ​ർ ര​ണ്ടി​ന്
Wednesday, November 15, 2017 11:10 AM IST
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ(​മ​ങ്ക) യു​ടെ ക്രി​സ്തു​മ​സ്, ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ ഡി​സം​ബ​ർ 2 ന് ​സാ​ൻ​ഹോ​സെ​യി​ലു​ള്ള മെ​ക്സി​ക്ക​ൻ ഹെ​റി​റ്റേ​ജ് തീ​യ​റ്റ​റി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണെ​ന്ന് മ​ങ്ക ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ ആ​രം​ഭി​ക്കു​ന്ന വി​ഭ​വ​സ​മൃ​ദ​മാ​യ ഭ​ക്ഷ​ണം ഒരുക്കുന്നത് മി​ൽ​പി​റ്റ​സ്സി​ലെ പ്ര​മു​ഖ കേ​ര​ള റ​സ്റ്റോ​റ​ന്‍റാ​യ റെ​ഡ് ചി​ല്ലി​സ് ആ​ണ്. ഉ​ച്ച​തി​രി​ഞ്ഞു ര​ണ്ടിനാണ് ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. ബേ ​ഏ​രി​യ​യി​ലെ ഇ​രു​ന്നൂ​റി​ൽ​പ​രം വ​രു​ന്ന ക​ലാ​കാ​ര​ൻ​മാ​രും, ക​ലാ​കാ​രി​ക​ളും ഒ​രു​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് അ​ണി​അ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്.

റീ​നു ചെ​റി​യാ​ൻ, ബി​നു ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ക​ണ്‍​വീ​നേ​ഴ്സാ​യ പ്രോ​ഗ്രാം ക​മ്മി​റ്റി ഒ​രു​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്യം ന​ൽ​കു​ന്നു. ഡോ. ​സോ​ണി​യ മാ​ത്യു, ജേ​ക്ക​ബ് പു​ളി​ക്ക​ൽ (റീ​യ​ൽ​റ്റ​ർ) തു​ട​ങ്ങി മ​ല​യാ​ളി സം​ര​ഭ​ക​ർ പ്രോ​ഗ്രാ​മു​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്തി​ട്ടു​ണ്ട് .

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം