മൂ​ന്നു​വ​യ​സു​കാ​ര​ന്‍റെ വെ​ടി​യേ​റ്റു സ​ഹോ​ദ​രി മ​രി​ച്ചു; പി​താ​വ് അ​റ​സ്റ്റി​ൽ
Tuesday, November 14, 2017 12:45 PM IST
മെം​ഫി​സ് (ടെ​ന്നി​സി): കി​ട​ക്ക​യി​ൽ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന ഒ​രു വ​യ​സു​ള്ള സ​ഹോ​ദ​രി​ക്ക് മൂ​ന്നു​വ​യ​സു​കാ​ര​ന്‍റെ വെ​ടി​യേ​റ്റു മ​ര​ണം. വീ​ടി​ന​ക​ത്ത് അ​ല​ക്ഷ്യ​മാ​യി​ട്ടി​രു​ന്ന തോ​ക്ക് മൂ​ന്നു വ​യ​സു​ള്ള കു​ട്ടി കൊ​ണ്ടു വ​ന്നു സ​ഹോ​രി​യു​മാ​യി ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വെ​ടി​പൊ​ട്ടി​യ​ത്. വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന പി​താ​വ് ഷോ​ണ്‍(25) മൂ​റി​ന്േ‍​റ​താ​യി​രു​ന്നു തോ​ക്ക്.

വെ​ടി​പൊ​ട്ടു​ന്ന ശ​ബ്ദം കേ​ട്ട് അ​യ​ൽ​ക്കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി. ഇ​തി​നി​ട​യി​ൽ തോ​ക്കെ​ടു​ത്തു പു​റ​ത്തേ​ക്കു ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ന്നീ​ട് സ്വ​യം പോ​ലീ​സി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ന​വം​ബ​ർ 10 വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. അ​ശ്ര​ദ്ധ​മാ​യ കൊ​ല​പാ​ത​കം കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ വെ​ള്ളി​യാ​ഴ്ച ജ​യി​ലി​ല​ട​ച്ച​താ​യി ഷെ​ൽ​ബി കൗ​ണ്ടി ഷെ​റി​ഫ് ഓ​ഫീ​സ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ