ഗീ​താ​ജ്ഞ​ലി റാ​വു 2017 യം​ഗ് സ​യ​ന്‍റി​സ്റ്റ് ചാ​ല​ഞ്ച് വി​ന്ന​ർ
Thursday, October 19, 2017 9:04 AM IST
കൊ​ള​റാ: 2017 ഡി​സ്ക​വ​റി എ​ഡ്യു​ക്കേ​ഷ​ൻ 3 എം ​യം​ഗ് സ​യ​ൻി​സ്റ്റ് ചാ​ല​ഞ്ച് മ​ത്സ​ര​ത്തി​ൽ കൊ​ള​റാ​ഡൊ​യി​ൽ നി​ന്നു​ള്ള പ​തി​നൊ​ന്ന് വ​യ​സു​കാ​രി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ത്ഥി​നി ഗീ​താ​ജ്ഞ​ലി റാ​വു വി​ജ​യി​ച്ചു. ഒ​ക്ടോ​ബ​ർ 18ന് ​വൈ​കി​ട്ട് മൂ​ന്നി​ന് എം ​ആ​ന്‍റ് ഡി​സ്ക്ക​വ​റി എ​ഡ്യു​ക്കേ​ഷ​നാ​ണ് പ​ങ്കെ​ടു​ത്ത 10 ഫൈ​ന​ലി​സ്റ്റു​ക​ളി​ൽ നി​ന്നും റാ​വു​വി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

അ​മേ​രി​ക്ക​ൻ ടോ​പ് യം​ഗ് സ​യ​ന്‍റി​സ്റ്റ് പ​ത്താ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന ച​ട​ങ്ങി​ൽ 25,000 ഡോ​ള​ർ സ​മ്മാ​ന തു​ക റാ​വു​വി​ന് ല​ഭി​ക്കും. വെ​ള്ള​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വം പ​രി​ശോ​ധി​ക്കു​ന്ന സെ​ൻ​സ​ർ (ഠ​ല​വ്യേെ)​ഡി​സൈ​ൻ ചെ​യ്ത​തി​നാ​ണ് റാ​വു​വി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.
||
മി​നി​സോ​ട്ട സെ​ന്‍റ് പോ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 9 ഫൈ​ന​ലി​സ്റ്റു​ക​ളെ പി​ന്ത​ള്ളി​യാ​ണ് സ്റ്റെം ​സ്കൂ​ൾ ആ​ന്‍റ് അ​ക്കാ​ദ​മി (Stem School Academy) ഏ​ഴാം ഗ്രേ​ഡ് വി​ദ്യാ​ർ​ത്ഥി​യു​ടെ വി​ജ​യം. ല​ഡി​ന്‍റെ അം​ശം വെ​ള്ള​ത്തി​ൽ ക​ല​ർ​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും എ​ന്ന​താ​ണ് എ​ന്നെ ഇ​ങ്ങ​നെ ഒ​രു ക​ണ്ടു​പി​ടി​ത്ത​തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് റാ​വു പ​റ​ഞ്ഞു.

എ​ൻ​ജി​നീ​യ​ർ​മാ​രാ​യി റാം ​റാ​വു- ഭാ​ര​തി റാ​വു ദ​ന്പ​തി​മാ​രു​ടെ മ​ക​ളാ​ണ് ഗീ​താ​ജ്ഞ​ലി റാ​വു. മാ​താ​പി​താ​ക്ക​ളു​ടെ സ​ഹാ​യ​വും പ്രോ​ത്സാ​ഹ​ന​വും അ​ധ്യാ​പ​ക​രു​ടെ പി​ന്തു​ണ​യും ല​ഭി​ച്ച​താ​ണ് റാ​വു പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ