ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​യ്ക്കും പാ​സ്പോ​ർ​ട്ട് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു
Thursday, October 19, 2017 8:17 AM IST
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ വി​മാ​ന യാ​ത്ര​യ്ക്ക് പാ​സ്പോ​ർ​ട്ട് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന നി​യ​മം 2018 ജ​നു​വ​രി 22 മു​ത​ൽ നി​ല​വി​ൽ വ​രും. 2005ൽ ​പാ​സാ​ക്കി​യ റി​യ​ൽ ഐ​ഡി ആ​ക്ട​നു​സ​രി​ച്ച് ഡ്രൈ​വേ​ഴ്സ് ലൈ​സ​ൻ​സ് യ​ഥാ​ർ​ത്ഥ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി സ്വീ​ക​രി​ക്കു​ന്ന​ത​ല്ലെ​ന്നും നി​യ​മ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​ൻ പൗ​​രന്മാര​ണെ​ങ്കി​ൽ പോ​ലും യാ​ത്ര​ക്ക് പാ​സ്പോ​ർ​ട്ട് ക​രു​തി​യി​രി​ക്ക​ണം. ടി​എ​സ്എ​യു​ടെ വെ​ബ് സൈ​റ്റി​ലാ​ണ് പു​തി​യ നി​ബ​ന്ധ​ന പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ, വെ​ർ​മോ​ണ്ട് തു​ട​ങ്ങി​യ ചി​ല സം​സ്ഥാ​ന​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ പു​തി​യ നി​യ​മ​ത്തെ​ക്കു​റി​ച്ചു മു​ന്ന​റി​യി​പ്പ് ന​ൽ​കി​ക്ക​ഴി​ഞ്ഞു.

എ​ന്നാ​ൽ ന്യു​യോ​ർ​ക്ക്, ന്യൂ​ജ​ഴ്സി, ക​ലി​ഫോ​ർ​ണി​യ, ലൂ​സി​യാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ പു​തി​യ നി​യ​മ​നം അം​ഗീ​ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ സ​മ​യ​പ​രി​ധി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​പേ​ക്ഷ പ​രി​ഗ​ണ​ന​യി​ലാ​ണ്.

അ​മേ​രി​ക്ക​യി​ലെ ആ​ഭ്യ​ന്ത​ര സ​ർ​വീ​സി​ന് പാ​സ്പോ​ർ​ട്ട് (റി​യ​ൽ ഐ​ഡി) നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് എ​ത്ര​മാ​ത്രം പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്നാ​ണ് ദേ​ശീ​യ ത​ല​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളൊ​ന്ന്. വ്യാ​ജ പാ​സ്പോ​ർ​ട്ട് വ്യാ​പ​ക​മാ​കു​ന്ന​തി​ന് പു​തി​യ നി​യ​മം വ​ഴി​യൊ​രു​ക്കു​മോ എ​ന്നു ശ​ങ്കി​ക്കു​ന്ന​വ​രും ഇ​ല്ലാ​തി​ല്ല.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ