മി​ഷി​ഗ​ണ്‍ സ്റ്റേ​റ്റ് സെ​ന​റ്റി​ലേ​ക്ക് അ​ൻ​ജു രാ​ജേ​ന്ദ്ര മ​ത്സ​രി​ക്കു​ന്നു
Tuesday, October 17, 2017 8:58 AM IST
മി​ഷി​ഗ​ണ്‍: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ അ​ൻ​ജു രാ​ജേ​ന്ദ്ര മി​ഷി​ഗ​ണ്‍ 18ാമ​ത് ഡി​സ്ട്രി​ക്ടി​ൽ നി​ന്നും സ്റ്റേ​റ്റ് സെ​ന​റ്റി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ത്ഥി​ത്വം പ്ര​ഖ്യാ​പി​ച്ചു. ഡെ​മോ​ക്രാ​റ്റി​ക് റി​ബെ​ക്ക വാ​റി​ന്‍റെ കാ​ലാ​വ​ധി 2018ൽ ​അ​വ​സാ​നി​ക്കു​ന്ന​തി​നാ​ലാ​ണ് അ​തേ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ത്ഥി​യാ​യി അ​ൻ​ജു മ​ത്സ​രി​ക്കു​വാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന​ത്. ചെ​റു​പ്പ​ത്തി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണ് ഇ​വ​ർ ഇ​ന്ത്യ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. മി​ഷി​ഗ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും എം​ബി​എ, എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ അ​ൻ​ജു മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യാ​ണ്.

ആ​ൻ ആ​ർ​ബ​ർ ആ​സ്ഥാ​ന​മാ​യി രൂ​പീ​ക​രി​ച്ച ബോ​ളി ഫി​റ്റി​ന്‍റെ സ്ഥാ​പ​ക​യും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​ണ് അ​ൻ​ജു. ഉ​റ​ച്ച ആ​ത്മ വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന തെ​ന്ന് അ​ൻ​ജു പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ൽ 2018 ൽ ​ന​ട​ക്കു​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ മു​ഖ്യ​ധാ​ര​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ർ നി​ർ​ണ്ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന നാ​ളു​ക​ൾ അ​തി​വി​ദൂ​ര​മ​ല്ലെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ക​ണ​ക്കാ​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ