എ​ക്യൂ​മെ​നി​ക്ക​ൽ സൗ​ജ​ന്യ ര​ക്ത​ദാ​ന ക്യാ​ന്പ് ഒ​ക്ടോ​ബ​ർ 21ന്
Monday, October 16, 2017 7:41 AM IST
ഷി​ക്കാ​ഗോ: എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് കേ​ര​ള ച​ർ​ച്ച​സും, ഷി​ക്കാ​ഗോ മാ​ർ​ത്തോ​മാ യു​വ​ജ​ന സ​ഖ്യ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​ന്പ് ഒ​ക്ടോ​ബ​ർ 21നു ​ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 3 വ​രെ 240 ഡ​ബ്ല്യു. പോ​ട്ട​ർ റോ​ഡ്, ഡ​സ്പ്ലെ​യി​ൻ​സി​ലു​ള്ള ഷി​ക്കാ​ഗോ മാ​ർ​ത്തോ​മാ ച​ർ​ച്ച് പാ​രീ​ഷ് ഹാ​ളി​ൽ വ​ച്ചു ലൈ​ഫ് സോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. ക്യാ​ന്പി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് അ​ഭി. ബി​ഷ​പ്പ് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് നി​ർ​വ​ഹി​ക്കു​ക​യു​ണ്ടാ​യി.

ഷി​ക്കാ​ഗോ​യി​ലു​ള്ള 15 സ​ഭ​ക​ളു​ടെ ഐ​ക്യ കൂ​ട്ടാ​യ്മ​യാ​ണ് എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് കേ​ര​ളാ ച​ർ​ച്ച​സ്. സ​ഭാ ഭേ​ദ​മെ​ന്യേ ഈ ​സം​രം​ഭം വി​ജ​യ​ക​ര​മാ​ക്കു​വാ​ൻ ഏ​വ​രു​ടേ​യും സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റും, ഷി​ക്കാ​ഗോ മാ​ർ​ത്തോ​മാ ച​ർ​ച്ച് വി​കാ​രി​യു​മാ​യ റ​വ. ഏ​ബ്ര​ഹാം സ്ക​റി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ. മാ​ത്യൂ​സ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സു​നീ​നാ മോ​ൻ​സി ചാ​ക്കോ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ടു​ക: സു​നീ​നാ മോ​ൻ​സി ചാ​ക്കോ (847 401 1670), റോ​യ് തോ​മ​സ് (ഷി​ക്കാ​ഗോ മാ​ർ​ത്തോ​മാ ച​ർ​ച്ച്) 224 795 0619, ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സ് (എ​ക്യൂ​മെ​നി​ക്ക​ൽ സെ​ക്ര​ട്ട​റി) 847 561 8402).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം