ജെറി ജോണിന്‍റെ സംസ്കാരം റോക് ലാൻഡ് കൗണ്ടിയിൽ ശനിയാഴ്ച
Saturday, October 14, 2017 4:10 AM IST
ന്യൂയോർക്ക്: റോക് ലാൻഡ് കൗണ്ടിയിലെ മോൻസിയിൽ നിര്യാതനായ കുന്പനാട് താഴത്തേക്കുറ്റ് ടി.സി. ജോണിന്‍റെയും ശോശാമ്മ ജോണിന്‍റെയും മകൻ ജെറി ജോണി (38) ന്‍റെ സംസ്കാരം ഒക്ടോബർ 14ന് (ശനി) രാവിലെ 9.30ന് ശുശ്രൂഷകൾക്കുശേഷം ബ്രിക്ക് ചർച്ച് സെമിത്തേരിയിൽ. (221 Brick Church Road, Spring Valley, NY).

ഭാര്യ: സ്മിത നീരേറ്റുപുറം പരുവംമൂട്ടിൽ കുടുംബാംഗം. മക്കൾ: എലിസ, കാത്ലൻ. ഡേവിസ് ജോണ്‍ ഏക സഹോദരനാണ്. പരേതൻ പോർട്ട് ചെസ്റ്റർ എബനേസർ മാർത്തോമ്മ ചർച്ച് അംഗമാണ്.

പൊതുദർശനം വെള്ളിയാഴ്ച ന്യൂസിറ്റിയിലെ മൈക്കിൾ ജെ. ഹിഗിസ് ഫ്യൂണറൽ ഹോമിൽ (321 South Main Street, New Ctiy, NY) വൈകുന്നേരം 5 മുതൽ 9 വരെ.

വിവരങ്ങൾക്ക്: കോശി തോമസ് 9146198280, ഡേവിസ് ജോണ്‍ 9735258809.