കേ​ര​ള​സ​മാ​ജം ഓ​ഫ് ന്യൂ​ജേ​ഴ്സി​യു​ടെ ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി
Friday, September 22, 2017 9:15 AM IST
ബ​ർ​ഗ​ൻ​ഫീ​ൽ​ഡ്, ന്യൂ​ജേ​ഴ്സി: കേ​ര​ള​സ​മാ​ജം ഓ​ഫ് ന്യൂ​ജേ​ഴ്സി​യു​ടെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് കോ​ണ്‍​ലോ​ൻ ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. കേ​ര​ള​ത്ത​നി​മ​യി​ൽ ഓ​ണ​ക്കോ​ടി​ക​ള​ണി​ഞ്ഞെ​ത്തി​യ കേ​ര​ള​മ​ക്ക​ൾ​ക്ക് ഗൃ​ഹാ​തു​ര​സ്മ​ര​ണ​കു​ളു​ണ​ർ​ത്തി​യാ​യി​രു​ന്നു കേ​ര​ള​സ​മാ​ജം ഓ​ഫ് ന്യൂ​ജേ​ഴ്സി​യു​ടെ ഓ​ണോ​ത്സ​വം. ബ​ർ​ഗ​ൻ​ഫീ​ൽ​ഡി​ലെ ഗ്രാ​ൻ​റ് റെ​സ്റ്റോ​റ​ന്‍റാ​ണ് ഓ​ണ​സ​ദ്യ ഒ​രു​ക്കി​യ​ത്.

ര​ണ്ട​ര​യോ​ടെ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​ന്പ​ടി​യോ​ടെ മാ​വേ​ലി​യും വി​ശി​ഷ്ഠാ​തി​ഥി​ക​ളും വേ​ദി​യി​ലേ​ക്ക് ഘോ​ഷ​യാ​ത്ര​യാ​യി ആ​ന​യി​ക്ക​പ്പെ​ട്ടു. മ​യൂ​ര സ്കൂ​ൾ ഓ​ഫ് ആ​ർ​ട്ട്സ് ക​ലാ​കാ​രി​ക​ളാ​യ നേ​ഹ ച​ന്ദ്രോ​ത്ത്, ഡി​യ ച​ന്ദ്രോ​ത്ത്, ആ​ഞ്ജ​ലി തോ​മ​സ്, അ​ഞ്ജ​ലി ഹ​രി​കു​മാ​ർ, ആ​ഞ്ജ​ലി​ന ജോ​ബ്, മാ​യ പ്ര​സാ​ദ്, അ​നീ​സ ചെ​റി​യാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര ഉ​ന്ന​ത​നി​ല​വാ​രം പു​ല​ർ​ത്തി. ആ​ലി​സ​നും അ​ലീ​ന​യും ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ഗാ​ന​വും ആ​ൻ​സി അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​വും ആ​ല​പി​ച്ചു.

||​തു​ട​ർ​ന്ന് ന്യൂ​മി​ൽ​ഫോ​ർ​ഡ് ടൗ​ണ്‍​ഷി​പ്പ് മേ​യ​ർ ആ​ൻ സ​ബ്രീ​സി​യും കൗ​ണ്‍​സി​ലം​ഗ​ങ്ങ​ളും മ​റ്റു വി​ശി​ഷ്ടാ​തി​ഥി​ക​ളും കേ​ര​ള​സ​മാ​ജം ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. മേ​യ​ർ സ​ബ്രീ​സി ത​ന്‍റെ ആ​ശം​സാ പ്ര​സം​ഗ​ത്തി​ൽ ഇ​ത്ര​യും വ​ർ​ണ​ശ​ബ​ള​വും മ​നോ​ഹ​ര​വു​മാ​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യ​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്നും കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​വും പാ​ര​ന്പ​ര്യ​വും നി​ല​നി​ർ​ത്താ​ൻ കേ​ര​ള​സ​മാ​ജം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​ക​ര​ണീ​യ​മാ​ണെ​ന്നും പ​റ​ഞ്ഞു. കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ ക​മ്യൂ​ണി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡ് നേ​ടി​യ ഷി​ജോ പൗ​ലോ​സി​നും, ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു നേ​ടി മ​ല​യാ​ളം ലെ​വ​ൽ 3 പൂ​ർ​ത്തി​യാ​ക്കി​യ നേ​ഹ ച​ന്ദ്രോ​ത്തി​നു​മു​ള്ള പു​ര​സ്കാ​രം മേ​യ​ർ ന​ൽ​കി. റി​തു സു​ബാ​ഷ് ആ​ല​പി​ച്ച ഓ​ണ​പ്പാ​ട്ട് ആ​സ്വാ​ദ്യ​മാ​യി​രു​ന്നു. മ​യൂ​ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ച ര​ണ്ടു നൃ​ത്ത രൂ​പ​ങ്ങ​ൾ പ്രൊ​ഫ​ഷ​ണ​ൽ നി​ല​വാ​രം പു​ല​ർ​ത്തി.

സ്വ​പ്ന രാ​ജേ​ഷ്(​പ്ര​സി​ഡ​ൻ​റ്, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി) ഷി​നോ ജോ​സ​ഫ്(​പ്ര​സി​ഡ​ൻ​റ് യോ​ങ്കേ​ഴ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ) ജോ​സ് ഏ​ബ്ര​ഹാം(​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ്) ജോ​ണ്‍ സി. ​വ​ർ​ഗീ​സ്(​സ​ലിം, ഫോ​മ പ്ര​സി​ഡ​ൻ​റ് സ്ഥാ​നാ​ർ​ത്ഥി) മ​ധു കൊ​ട്ടാ​ര​ക്ക​ര(​പ്ര​സി​ഡ​ൻ​റ്, ഇ​ന്ത്യ പ്ര​സ് ക്ല​ബ്) മി​ത്രാ​സ് രാ​ജ​ൻ, മി​ത്രാ​സ് ഷി​രാ​സ്(​ഫ്ല​വേ​ഴ്സ് ടി.​വി.) ജോ​സ​ഫ് ഇ​ടി​ക്കു​ള( സം​ഗ​മം പ​ത്രം), ഷി​ജോ പൗ​ലോ​സ്(​ഏ​ഷ്യാ​നെ​റ്റ് ടി.​വി.) ബി​ന്ദ്യ ശ​ബ​രി( മ​യൂ​ര സ്കൂ​ൾ ഓ​ഫ് ആ​ർ​ട്ട്സ്) എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: വ​ർ​ഗീ​സ് പ്ലാ​മ്മൂ​ട്ടി​ൽ