ഫോ​മാ സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം രൂ​പീ​ക​രി​ച്ചു; ജെ. ​മാ​ത്യൂ​സ് ചെ​യ​ർ​മാ​ൻ
Friday, September 22, 2017 9:12 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളി​ൽ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും മു​ത​ർ​ന്ന പൗ​രന്മാരാ​ണ്. പ​ല​രും സ്വ​യം പ​ര്യാ​പ്ത നേ​ടി​യ​വ​രാ​ണ്. എ​ന്നാ​ൽ അ​ല്ലാ​ത്ത​വ​ർ​ക്ക് സ്റ്റേ​റ്റ് ഗ​വ​ണ്‍​മെ​ന്‍റ്, ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റ് നി​ര​വ​ധി​യാ​യ ആ​നു​കൂ​ല്യ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്.എ​ന്നാ​ൽ പ​ല​ർ​ക്കും അ​തേ​പ്പ​റ്റി വ്യ​ക്ത​മാ​യ ധാ​ര​ണ​യു​മി​ല്ല. ഇ​ത്ത​രം ആ​നു​കു​ല്യ​ങ്ങ​ൾ ഓ​രോ സ്റ്റേ​റ്റി​ലും വ്യ​ത്യ​സ്ഥ​മാ​ണ്. ഓ​രോ സ്റ്റേ​റ്റു​ക​ളി​ലും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യും ആ​വ​ശ്യം വേ​ണ്ട ഉ​പ​ദേ​ശ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും എ​ത്തി​ച്ചു ന​ൽ​കു​ന്നു​തി​നു​വേ​ണ്ടി ഫോ​മാ രൂ​പീ​ക​രി​ച്ച പോ​ഷ​ക സം​ഘ​ട​ന​യാ​ണ് ഫോ​മാ സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം.

ഫോ​റ​ത്തി​ന്‍റെ ചെ​യ​ർ​മാ​നാ​യി സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ജെ. ​മാ​ത്യൂ​സ്(​ന്യൂ​യോ​ർ​ക്ക്), ജോ​സ​ഫ് നെ​ല്ലു​വേ​ലി​ലാ​ണ്(​ഷി​ക്കാ​ഗോ) സെ​ക്ര​ട്ട​റി, ഒൗ​സേ​ഫ് വ​ർ​ക്കി(​ഫ്ളോ​റി​ഡ) ട്ര​ഷ​റ​ർ, ജോ​ർ​ജ് മാ​ലേ​ത്ത്(​അ​റ്റ്ലാ​ന്‍റാ) ജോ. ​ട്ര​ഷ​റ​ർ, വ​ർ​ഗീ​സ് ചു​ങ്ക​ത്തി​ൽ(​ന്യൂ​യോ​ർ​ക്ക്) ജോ. ​സെ​ക്ര​ട്ട​റി എ​ന്നി​വ​രെ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞ​ടു​ത്തു ഫോ​മാ ജോ. ​ട്ര​ഷ​റ​ർ ജോ​മോ​ൻ കു​ള​പ്പു​ര​ക്ക​ലാ​ണ് സീ​യി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റ​ത്തി​ന്‍റെ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ.

കൂ​ടു​ത​ൽ ക​രു​ത​ലും പ​രി​ഗ​ണ​ന​ക​ൾ​ക്കും വേ​ണ്ടി​വ​രു​ന്ന മു​ത​ർ​ന്ന പൗ​ര·ാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഓ​രോ സ്റ്റേ​റ്റു​ക​ളി​ലും ടീ​മു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

ഫോ​മ​യു​ടെ അ​ഞ്ചാ​മ​ത്തെ പോ​ഷ​ക സം​ഘ​ട​ന​യാ​യ സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റ​ത്തി​ന് എ​ല്ലാ വി​ജ​യാം​ശ​സ​ക​ളും നേ​രു​ന്ന​താ​യി ഫോ​മാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി വാ​ച്ചാ​ച്ചി​റ, സെ​ക്ര​ട്ട​റി ജി​ബി തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷോ​ളി കു​ന്പ​ളു​വേ​ലി