ശ്രീ​നാ​രാ​യ​ണ ഗു​രു​ജ​യ​ന്തി​യും ഓ​ണാ​ഘോ​ഷ​വും ഫ്ളേ​വ​ഴ്സ് ചാ​ന​ലി​ൽ
Friday, September 22, 2017 9:07 AM IST
ഫി​ല​ഡ​ൽ​ഫി​യ: അ​പ്പ​ർ ഡാ​ർ​ബി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന എ​സ്എ​ൻ​ഡി​പി ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 163-ാം ശ്രീ​നാ​രാ​യ​ണ ഗു​രു​ജ​യ​ന്തി​യും ഓ​ണാ​ഘോ​ഷ​വും സെ​പ്റ്റം​ബ​ർ ര​ണ്ട് ശ​നി​യാ​ഴ്ച മാ​ർ​പി​ൾ പ്രി​സ്പി​റ്റേ​റി​യ​ൻ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ​യും വ​ന്പി​ച്ച ജ​നാ​വ​ലി​യു​ടെ​യും മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ൽ വി​പു​ല​മാ​യ ജ​ന​കീ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ൾ ആ​ധു​നി​ക സാ​ങ്കേ​തി​ക​മി​ക​വും കൊ​ണ്ടു പു​തു​മ നി​റ​ഞ്ഞ അ​വ​ത​ര​ണ​ശൈ​ലി കൊ​ണ്ടും മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം​നേ​ടി​യ ഫ്ള​വേ​ഴ്സ് ടി​വി​യി​ലെ അ​മേ​രി​ക്ക​ൻ ഡ്രീം​സ് എ​ന്ന വാ​ർ​ത്താ പ്ര​ക്ഷേ​പ​ണ​ത്തി​ലൂ​ടെ സെ​പ്റ്റം​ബ​ർ 22 വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 ഇ​എ​സ്ടി, 23 ശ​നി​യാ​ഴ്ച 8.30 ഐ​എ​സ്ടി, 9.30 ഇ​എ​സ്ടി എ​ന്നീ സ​മ​യ​ങ്ങ​ളി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​താ​ണെ​ന്ന് ജീ​മോ​ൻ ജോ​ർ​ജ്(​റീ​ജ​ണ​ൽ മാ​നേ​ജ​ർ), റോ​ജീ​ഷ് സാ​മു​വേ​ൽ(​പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ അ​റി​യി​ച്ചു.