ന്യൂയോർക്ക്: ബഹുജന പങ്കാളിത്തവും വൈവിധ്യവും കലാമൂല്യവും നിറഞ്ഞ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാവർഷവും നടത്തിവരുന്ന ന്യൂയോർക്കിലെ ഏറ്റവും വലിയ തിരുവോണാഘോഷങ്ങൾ സെപ്റ്റംബർ 24ന് ഞായറാഴ്ച ലോംഗ്ഐലന്റിൽ നടക്കും.
ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ്ഐലന്റും, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്കും (എൻഎഎൻവൈ) സംയുക്തമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളിൽ പ്രാദേശിക ഭരണതലത്തിലെ ഉന്നതർ ഉൾപ്പെട്ട നിരവധി വിശിഷ്ടാതിഥികൾ പങ്കെടുക്കുന്നതാണ്. ന്യൂഹൈഡ് പാർക്കിലുള്ള ക്ലിന്റണ്, ജി. മാർട്ടിൻ പാർക്ക് ഹാളിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 5 വരെയാണ് പരിപാടികൾ. ഉച്ചയ്ക്ക് 12.30മുതൽ ആരംഭിക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ ആരംഭിക്കും.
തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഏഷ്യാനെറ്റ് യുഎസ്എയുടെ തലവനും, ജേർണലിസ്റ്റ് അവാർഡ് ജേതാവുമായ ഡോ. കൃഷ്ണ കിഷോർ ഓണസന്ദേശം നൽകും. നാസാ കൗണ്ടിയിലെ ഉന്നത ഉദ്യോഗസ്ഥൻ എഡ്വേർഡ് മംഗാനോ, ഹോണറബിൾ ജൂഡി ബോസ് വർത്ത് (സൂപ്പർവൈസർ, ടൗണ്‍ ഓഫ് നോർത്ത് ഹെംപ്സ്റ്റഡ്), ഹോണറബിൾ റിച്ചാർഡ് ജെ. നിക്കോളോ (ലെജിസ്ലേറ്റർ, നാസു കൗണ്ടി), ഹോണറബിൾ ആഞ്ചലാ ഫെരേരാ (കൗണ്സിൽമാൻ, ടൗണ്‍ ഓഫ് നോർത്ത് ഹെംപ്സ്റ്റഡ്), ഡോ. തോമസ് പി. മാത്യു (പ്രസിഡന്റ്, എ.കെ.എം.ജി ന്യൂയോർക്ക്) എന്നിവർ ആശംസകൾ അർപ്പിക്കും. ഇളംതലമുറയിലെ മുപ്പതു പേർന്ന് ആലപിക്കുന്ന ദേശീയ ഗാനം ചടങ്ങിന് മാറ്റുകൂട്ടും.
അത്തപ്പൂക്കളം, തിരുവാതിര, സംഘനൃത്തം എന്നിവയ്ക്കൊപ്പം 75 വനിതകൾ ചേർന്ന് അവതരിപ്പിക്കുന്ന ചെണ്ടമേളം ആഘോഷപരിപാടികൾക്ക് ചടുലമായ താളക്കൊഴുപ്പേകും. കലാഭവൻ ജയനും സംഘവും ചേർന്ന് അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, ഇതര കലാപരിപാടികൾ എന്നിവയാണ് ഈവർഷത്തെ പ്രമുഖ കലാവിരുന്നുകൾ. ആഘോഷകരമായ ഈ ചടങ്ങുകളിൽ പങ്കെടുത്ത് വിജയിപ്പിക്കാൻ ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സാബു ലൂക്കോസ് (516 902 4300), മേരി ഫിലിപ്പ് (347 254 9834), ബഞ്ചമിൻ ജോർജ് (516 851 6577), സിസിലി ജോയി (319 527 9123), ബേബി കുര്യാക്കോസ് (516 270 2722), ജോർജ് തോമസ് (516 849 9255), ഏലിയാമ്മ അപ്പുക്കുട്ടൻ (516 270 2906), മാത്യു തോമസ് (917 539 1652), തോമസ് എം. ജോർജ് (917 502 8852), ഡോ. ജേക്കബ് തോമസ് (718 406 2541), ജയിംസ് മാത്യു (718 344 0846), വർഗീസ് ജോസഫ് (516 302 3563), ജോജി കുര്യാക്കോസ് (516 376 6698).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം