ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ​യി​ൽ മ​ത​ബോ​ധ​ന അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ച്ചു
Thursday, September 21, 2017 9:07 AM IST
ഷി​ക്കാ​ഗോ: ഓ​ഗ​സ്റ്റ് 17 ഞാ​യ​റാ​ഴ്ച പ്ര​വാ​സി ക്നാ​നാ​യ​ക്കാ​രു​ടെ പ്ര​ഥ​മ ദൈ​വാ​ല​യ​മാ​യ ഷി​ക്കാ​ഗോ തി​രു​ഹൃ​ദ​യ ഫൊ​റോ​നാ​യി​ൽ 2017 , 2018 വ​ർ​ഷ​ത്തേ​ക്കു​ള്ള മ​ത​ബോ​ധ​ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യു​ള്ള അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ചു. 9.45 ന് ​ഫൊ​റോ​നാ വി​കാ​രി റ​വ. ഫാ. ​എ​ബ്രാ​ഹം മു​ത്തോ​ല​ത്ത് കാ​ർ​മി​ക​നാ​യു​ള്ള വി​ശു​ദ്ധ ബ​ലി​ക്കു​ശേ​ഷം, ഡി​ആ​ർ​ഇ. റ്റീ​നാ നെ​ടു​വാ​ന്പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ല്ലാ അ​ധ്യാ​പ​ക​രേ​യും ആ​ദ​രി​ക്കു​ക​യും, അ​വ​രെ പ്രാ​ർ​ത്ഥ​ന​ക​ൾ ചൊ​ല്ലി ആ​ശീ​ർ​വ​ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഈ ​വ​ർ​ഷം മ​ത​ബോ​ധ​ന​ത്തി​നു ചേ​ർ​ന്ന എ​ല്ലാ കു​ട്ടി​ക​ളേ​യും അ​നു​മോ​ദി​ക്കു​ക​യും, അ​വ​ർ​ക്കു​വേ​ണ്ടി പ്ര​ത്യേ​കം പ്രാ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ബി​നോ​യി കി​ഴ​ക്ക​ന​ടി