യോ​ങ്കേ​ഴ്സി​ൽ ഒ​രു​മ​യു​ടെ ഓ​ണം
Thursday, September 21, 2017 9:04 AM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി​യു​ടെ തൊ​ട്ട​ടു​ത്തു കി​ട​ക്കു​ന്ന യോ​ങ്കേ​ഴ്സി​ലെ മ​ല​യാ​ളി​ക​ൾ ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ചു കൊ​ണ്ടു ഒ​രി​ക്ക​ൽ​ക്കൂ​ടി ഒ​രു​മി​ച്ച് അ​ണി​നി​ര​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 23 ന് ​ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ യോ​ങ്കേ​ഴ്സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ന്നെ​വ​രെ ന​ട​ത്താ​ത്ത ഏ​റ്റ​വും കേ​മ​മാ​യ ഓ​ണ​സ​ദ്യ ഒ​രു​ക്കു​ക​യാ​ണ് യോ​ങ്കേ​ഴ്സി​ലെ മ​ല​യാ​ളി സ​മൂ​ഹം.

അ​ടു​ത്ത​കാ​ലം വ​രെ ര​ണ്ടാ​യി വി​ഭ​ജി​ച്ചു നി​ന്നി​രു​ന്ന യോ​ങ്കേ​ഴ്സി​ലെ മ​ല​യാ​ളി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​ന്ന​തി​ന് യോ​ങ്കേ​ഴ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് ഷി​നു ജോ​സ​ഫും, അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മു​മാ​ണ് മു​ൻ​കൈ​യെ​ടു​ത്ത് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. 2000ൽ ​സ്ഥാ​പി​ത​മാ​യ യോ​ങ്കേ​ഴ്സ് മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ ഫൊ​ക്കാ​നാ വി​ഭ​ജി​ച്ച അ​വ​സ​ര​ത്തി​ൽ അ​ധി​കാ​ര വ​ടം​വ​ലി ഉ​ണ്ടാ​യ​തി​ന്‍റെ പേ​രി​ൽ വി​ഭ​ജി​ക്ക​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. സോ​ണ്‍​ഡേ​ഴ്സ് ഹൈ​സ്ക്കൂ​ളി​ൽ വ​ച്ചു ന​ട​ക്കു​ന്ന മ​ഹ​ത്താ​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് യോ​ങ്കേ​ഴ്സ് മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ വ​ർ​ദ്ധി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് താ​ൽ​പ​ര്യ​പ്പെ​ടു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം