അ​മേ​രി​ക്ക​യി​ൽ ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള ഏ​ഷ്യ​ൻ വം​ശ​ജ​രി​ൽ ഒ​ന്നാം സ്ഥാ​നം ഇ​ന്ത്യ​ക്കാ​ർ​ക്ക്
Thursday, September 21, 2017 9:01 AM IST
ന്യൂ​യോ​ർ​ക്ക്: ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള ഏ​ഷ്യ​ൻ വം​ശ​ജ​രി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​രാ​ണെ​ന്ന് സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം പ്യു(Pew) ന​ട​ത്തി​യ ഗ​വേ​ഷ​ണ സ​ർ​വേ ഫ​ലം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. അ​മേ​രി​ക്ക​ൻ കു​ടും​ബ​ത്തി​ന്‍റെ ശ​രാ​ശ​രി വാ​ർ​ഷി​ക വ​രു​മാ​നം 53,000 ഡോ​ള​റാ​ണെ​ങ്കി​ൽ ഏ​ഷ്യ​ൻ രാ​ജ്യ​ത്തി​ൽ നി​ന്നു​ള്ള​വ​രു​ടെ വ​രു​മാ​നം 73,000 ഡോ​ള​റാ​ണ്. എ​ന്നാ​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ശ​രാ​ശ​രി വാ​ർ​ഷി​ക വ​രു​മാ​നം 100,000 ഡോ​ള​റാ​ണെ​ന്നാ​ണ് സ​ർ​വേ​യി​ൽ വ്യ​ക്ത​മാ​യി സൂ​ചി​പ്പി​ക്കു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ഇ​ന്ത്യ​ൻ വം​ശ​ജ​രാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രി​ൽ 25 വ​യ​സി​ന് മു​ക​ളി​ലു​ള്ള 50 ശ​ത​മാ​ന​ത്തി​ന് ഒ​രു ബി​രു​ദ​മോ അ​തി​ല​ധി​ക​മോ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഉ​ണ്ടെ​ങ്കി​ൽ അ​മേ​രി​ക്ക​യി​ൽ 25 വ​യ​സി​നു മു​ക​ളി​ലു​ള്ള 30 ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മാ​ണ് ബി​രു​ദ​മെ​ങ്കി​ലു​മു​ള്ള​ത്. ഇ​ന്ത്യ​ൻ വം​ശ​ജ​രി​ൽ 72 ശ​ത​മാ​നം പേ​ർ​ക്ക് ബി​രു​ദ​മോ അ​തി​ലു​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യോ ഉ​ണ്ടെ​ന്നു ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്നു.

2000-2015 കാ​ല​ഘ​ട്ട​ത്തി​ൽ ഏ​ഷ്യ​ൻ വം​ശ​ജ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. 11.9 മി​ല്യ​ണി​ൽ നി​ന്നും 20.4 മി​ല്യ​ണാ​യി ഏ​ഷ്യ​ൻ വം​ശ​ജ​ർ വ​ർ​ധി​ച്ച​താ​യും സ​ർ​വേ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ മു​ഖ്യ​ധാ​ര​യി​ലും ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ലും ഇ​ന്ത്യ​ൻ ആ​ധി​പ​ത്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും സ​ർ​വേ പ​റ​യു​ന്നു.


റിപ്പോർട്ട് പി.​പി.​ചെ​റി​യാ​ൻ