ഹൂ​സ്റ്റ​ണി​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സെ​പ്റ്റം​ബ​ർ 30ന്
Thursday, September 21, 2017 9:00 AM IST
ഹൂ​സ്റ്റ​ണ്‍: ഹാ​ർ​വി ദു​ര​ന്ത​ക്കെ​ടു​തി​യി​ൽ വേ​ദ​ന​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​തി​നും ദൈ​വ​ത്തി​ന്‍റെ വ​ലി​യ ക​രു​ത​ലി​ന് ന​ന്ദി ക​രേ​റ്റു​ന്ന​തി​നു​മാ​യി സ്പ്രിം​ഗ്സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മി​നി​സ്ട്രീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്നു.

സെ​പ്റ്റം​ബ​ർ 30 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6നു ​സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള സെ​ന്‍റ് ജോ​ണ്‍​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ലാ​ണ് (802 BrandLane, Stafford, TX-77477) ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. പ്ര​മു​ഖ ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും അ​സീ​സി മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​റും പ്ര​സി​ദ്ധ ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗ​ക​ൻ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ പു​ര​ക്ക​ലി​ന്‍റെ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ അം​ഗ​വും ക​പ്പൂ​ച്ചി​യ​ൻ വൈ​ദി​ക​നു​മാ​യ ഫാ. ​തോ​മ​സ് ക​ണ്ണ​ന്താ​നം തി​രു​വ​ച​ന പ്ര​ഘോ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കും.

പ​രി​ശു​ദ്ധാ​ത്മാ​വ് എ​ന്ന വി​ഷ​യ​ത്തെ ആ​ധാ​ര​മാ​ക്കി​യു​ള്ള ഗ​ഹ​ന​മാ​യ തി​രു​വ​ച​ന ചി​ന്ത​ക​ർ ശ്ര​വി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ ജാ​തി മ​ത ഭേ​ദ​മെ​ന്യേ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

റ​വ. ഫാ. ​സ​ഖ​റി​യാ പി. : 713 501 8861
​അ​നൂ​പ് ചെ​റു​കാ​ട്ടൂ​ർ : 727 255 3650
ഫി​ലി​പ്പ് പ​തി​യി​ൽ : 832 389 0257
ര​വി വ​ർ​ഗീ​സ് : 281 499 4593

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി