അ​ല​ക​ളു​യ​ർ​ത്താ​ൻ 'കാ​ട്ടു​കു​തി​ര' ലോ​സാ​ഞ്ച​ല​സി​ലേ​ക്ക്
Thursday, September 21, 2017 8:56 AM IST
ലോ​സ് ആ​ഞ്ച​ല​സ്: ഒ​രു​കാ​ല​ത്തു കേ​ര​ള​ത്തി​ലെ നാ​ട​ക​പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ൽ ഇ​ള​ക്കി​മ​റി​ച്ച 'കാ​ട്ടു​കു​തി​ര 'എ​ന്ന നാ​ട​കം ലോ​സ് ആ​ഞ്ച​ല​സി​ലും അ​ര​ങ്ങേ​റു​ന്നു. എ​സ്എ​ൽ പു​രം ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ച്ചു കേ​ര​ള​ത്തി​ലെ നി​ര​വ​ധി വേ​ദി​ക​ളി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്ത നാ​ട​കം പി.​ജി വി​ശ്വ​ഭ​ര​ൻ സി​നി​മ​യാ​ക്കി​യ​പ്പോ​ൾ തീ​യ​റ്റ​റു​ക​ളെ പ്ര​ക​ന്പ​നം കൊ​ള്ളി​ച്ച തി​ല​ക​നെ​യും മ​ല​യാ​ളി​ക​ൾ മ​റ​ന്നി​ട്ടി​ല്ല.

സാ​ൻ​ഫ്രാ​ൻ​സി​ക്കോ​യി​ലെ ഒ​രു​സം​ഘം ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് സ​ർ​ഗ​വേ​ദി​യു​ടെ ബാ​ന​റി​ൽ ഈ ​നാ​ട​കം പു​ന​രാ​വി​ഷ്ക​രി​ക്കു​ന്ന​തു. ജോ​ണ്‍ കൊ​ടി​യ​ൻ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച നാ​ട​കം ഇ​തി​ന​കം അ​മേ​രി​ക്ക​യി​ലെ ഏ​താ​നും വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ ആ​സ്വാ​ദ​ക​രി​ൽ​നി​ന്നും ല​ഭി​ച്ച പ്ര​ശം​സ​യും പി​ന്തു​ണ​യും ആ​ത്മ​വി​ശ്വാ​സ​വും സ​ർ​ഗ​വേ​ദി​യെ കാ​ട്ടു​കു​തി​ര​യെ ലോ​സ് ആ​ഞ്ച​ല​സി​ലേ​ക്കും എ​ത്തി​ക്കു​ന്നു.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ 'ഒ​രു​മ ' യാ​ണ് ലോ​സ് ആ​ഞ്ച​ല​സി​ൽ ഈ ​നാ​ട​കം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള വേ​ദി​യൊ​രു​ക്കു​ന്ന​ത്.​ഒ​ക്ടോ​ബ​ർ ഏ​ഴി​നു ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് പ്ല​സ​ൻ​ഷ്യ പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ് സെ​ന്‍റ​റി​ലാ​ണ് നാ​ട​ക​ത്തി​ന്‍റെ അ​വ​ത​ര​ണം. നാ​ട​കം ആ​സ്വ​ദി​ക്കു​ന്ന​തി​നും വി​ജ​യി​പ്പി​ക്കു​ന്ന​തി​നും എ​ല്ലാ നാ​ട​ക​പ്രേ​മി​ക​ളെ​യും ക​ലാ​സ്വാ​ദ​ക​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഒ​രു​മ പ്ര​സി​ഡ​ന്‍റ് ശ്രീ​ലാ​ൽ, സെ​ക്ര​ട്ട​റി ബെ​റ്റി കു​രു​വി​ള എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പ്ര​വേ​ശ​ന​പാ​സി​നും http://www.orumaca.org/ സ​ന്ദ​ർ​ശി​ക്കു​ക .