ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ന്യൂ​ജേ​ഴ്സി ചാ​പ്റ്റ​ർ ക​മ്യൂ​ണി​റ്റി സ​ർ​വീ​സ് ന​ട​ത്തി
Wednesday, September 20, 2017 9:26 AM IST
ന്യൂ​ജേ​ഴ്സി: സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ന്യൂ​ജേ​ഴ്സി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക​മ്യൂ​ണി​റ്റി സ​ർ​വീ​സ് വ​ൻ​വി​ജ​യ​മാ​യി. ന്യൂ​ജേ​ഴ്സി​യി​ലെ ഹി​ൽ സൈ​ഡി​ലു​ള്ള ക​മ്മ്യൂ​ണി​റ്റി ഫു​ഡ്ബാ​ങ്കി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ള​ണ്ടി​യ​ർ സ​ർ​വീ​സ് ന​ട​ത്തി​യാ​ണ് ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം സാ​മു​ഹ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ന്യൂ​ജേ​ഴ്സി ചാ​പ്റ്റ​ർ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​സു​ജാ ജോ​സ്, മ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ രാ​ജു കെ. ​ജോ​യി, ജോ​സ് കെ. ​ജോ​യി, മ​ഞ്ച് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ഞ്ജി​ത് പി​ള്ള തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം ഫോ​ക്കാ​ന​യു​ടെ​യും മ​ഞ്ചി​ന്‍റെ​യും ന്യൂ ​യോ​ർ​ക്കി​ലെ​യും ന്യൂ​ജേ​ഴ്സി​യി​ൽ നി​ന്നും നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത് മു​തി​ർ​ന്ന​വ​രോ​ടൊ​പ്പം ജെ​റി​ൻ ത​ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചു​കു​ട്ടി​ക​ളും ത​ങ്ങ​ളു​ടേ​താ​യ സാ​മു​ഹ്യ സേ​വ​നം കാ​ഴ്ച​വ​ച്ചു.

മ​നു​ഷ്യ​നു സ​ഹ​ജീ​വി​യോ​ട് കാ​രു​ണ്യം വേ​ണം. അ​വ​ന്‍റെ ജീ​വ​ൽ പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് അ​റി​വു​ണ്ടാ​ക​ണം, അ​വ​ന്‍റെ കു​റ​വു​ക​ളെ നി​ക​ത്തു​വാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള സാ​മു​ഹ്യ സേ​വ​നം ഓ​രോ ക​മ്യൂ​ണി​റ്റി​യു​ടെ​യും നി​ല​നി​ൽ​പ്പി​നു ആ​വ​ശ്യ​മാ​ണെ​ന്നു ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ലാ മാ​രേ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു . ജ​നോ​പ​ക​ര​പ്ര​ത​മാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​മ​ൻ​സ് ഫോ​റം എ​ന്നും മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് വി​മ​ൻ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ ലീ​ലാ മാ​രേ​ട്ടും ഡോ. ​സു​ജാ ജോ​സും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ