99 ശ​ത​മാ​നം സ്ത്രീ​ക​ളും എ​നി​ക്ക് വോ​ട്ടു ചെ​യ്തു: പി.​സി. ജോ​ർ​ജ്
Wednesday, September 20, 2017 9:23 AM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ പൗ​ര​സ​മി​തി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നെ​ത്തി​യ പി.​സി. ജോ​ർ​ജ് മി​നി​സ്ട്രി ഹാ​ളി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക സം​ഘ​ടി​പ്പി​ച്ച പ്ര​സ് മീ​റ്റി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു. പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ലെ 99 ശ​ത​മാ​നം സ്ത്രീ​ക​ളും അ​ദ്ദേ​ഹ​ത്തി​നു വോ​ട്ടു രേ​ഖ​പ്പെ​ട​ത്തി​യി​രു​ന്നു എ​ന്നും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തു​ത​ന്നെ ആ​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​റ്റാ​രോ​പി​ത​നാ​യ ദി​ലീ​പി​നെ പി​ന്താ​ങ്ങു​ന്ന ത​ര​ത്തി​ൽ സം​സാ​രി​ക്കു​ക​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ച്ചാ​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട​പ​ടി ഒ​രു ജ​ന​പ​തി​നി​ധി​ക്കു ചേ​ർ​ന്ന​താ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന് ജ​ന​പ്ര​തി​നി​ധി അ​താ​ണ് ചെ​യ്യേ​ണ്ട​ത് എ​ന്ന മ​റു​പ​ടി​യാ​ണ് അ​ദ്ദേ​ഹം ന​ൽ​കി​യ​ത്.

ബി​ജെ​പി​യു​ടെ ഭ​ര​ണ​ത്തെ​യും പെ​ട്രോ​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തെ​യും കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ ഇ​ന്ത്യ​യി​ലെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​തം ദു​സ്സ​ഹ​മാ​ക്കു​ന്ന ഭ​ര​ണ​മാ​ണ് ബി.​ജെ.​പി​യു​ടേ​തെ​ന്നും പ​ക്ഷേ, അ​ടു​ത്ത പ​ത്തു വ​ർ​ഷ​ത്തേ​ക്കെ​ക്കെ​ങ്കി​ലും അ​വ​ർ ഭ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നു കാ​ര​ണം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ന​ട്ടെ​ല്ലി​ല്ലാ​യ്മ​യാ​ണെ​ന്നും പി.​സി തു​റ​ന്ന​ടി​ച്ചു.

ഹൂ​സ്റ്റ​ണി​ൽ ഹാ​ർ​വി ചു​ഴ​ലി​ക്കാ​റ്റ് വി​ത​ച്ച നാ​ശ​ങ്ങ​ളി​ൽ ഇ​ര​യാ​യ ചി​ല മ​ല​യാ​ളി​ക​ളു​ടെ വീ​ടു സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു എ​ന്നും ത​ന്‍റെ മ​ന​സി​നെ ഉ​ല​ച്ച സ​ന്ദ​ർ​ഭ​മാ​യി​രു​ന്നു അ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​വ​രോ​ട് സ​ഹ​ത​പി​ക്കു​ക​യും അ​വ​ർ​ക്കാ​യി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി.​സി. ജോ​ർ​ജി​നൊ​പ്പം ഇ​ന്ത്യാ പ്ര​സ്ക്ല​ബി​ന്‍റെ നി​യു​ക്ത ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​ധു കൊ​ട്ടാ​ര​ക്ക​ര​യും പ്ര​സ് മീ​റ്റി​ൽ പ​ങ്കെ​ടു​ത്തു. ഐ​പി​സി​എ​ൻ​എ ദേ​ശീ​യ സെ​ക്ര​ട്ട​റി ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ട്, ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​റ·ു​ള എ​ന്നി​വ​ർ പ്ര​സ് മീ​റ്റി​നു നേ​തൃ​ത്വം ന​ൽ​കി. ഏ​ഷ്യാ​നെ​റ്റ്, കൈ​ര​ളി ടി​വി, ഫ്ള​വേ​ഴ്സ് ടി​വി, വോ​യ്സ് ഓ​ഫ്ഏ​ഷ്യ, ഹാ​ർ​വ​സ്റ്റ് ടി​വി, ആ​ഴ്ച​വ​ട്ടം, മ​ല​യാ​ളം പ​ത്രി​ക തു​ട​ങ്ങി എ​ല്ലാ മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളും പ്ര​സ്മീ​റ്റി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് എം. ​കാ​ക്ക​നാ​ട്ട്