ശ്രീ​യേ​ട്ട​നോ​ടൊ​പ്പം ശ്രേ​യ​ക്കു​ട്ടി​യും 'നി​ങ്ങ​ളോ​ടൊ​പ്പം ' ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ
Tuesday, September 19, 2017 8:20 AM IST
ഫി​ല​ഡ​ൽ​ഫി​യ: ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളെ ആ​ന​ന്ദ​ത്തി​ൽ ആ​റാ​ടി​ച്ച് അ​മേ​രി​ക്ക​യി​ലു​ട​നീ​ളം പ​ര്യ​ട​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​ന്പൂ​ർ​ണ്ണ സ്റ്റേ​ജ് ഷോ 'നി​ങ്ങ​ളോ​ടൊ​പ്പം' ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (608 welsh Road, Philadelphia PA 19115) സെ​പ്റ്റം​ബ​ർ 24 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30 ന് ​അ​ര​ങ്ങേ​റു​ന്നു.

ഗാ​ന​കൈ​ര​ളി​യു​ടെ സൂ​ര്യ​കി​രീ​ടം എം.​ജി. ശ്രീ​കു​മാ​റി​നോ​ടൊ​പ്പം മി​നു​ങ്ങു​ന്ന മി​ന്നാ​മി​നു​ങ്ങു​ക​ളോ​ടു സ്വ​ര​രാ​ഗ​ങ്ങ​ൾ കൊ​ണ്ടു കി​ന്നാ​രം പ​റ​യു​ന്ന കൊ​ച്ചു ഗാ​യി​ക ശ്രേ​യ ജ​യ​ദീ​പും സു​പ്ര​സി​ദ്ധ കീ​ബോ​ർ​ഡ് ആ​ർ​ട്ടി​സ്റ്റ് അ​നൂ​പും ഒ​ന്നി​ക്കു​ന്പോ​ൾ വാ​രാ​ന്ത്യ സ​ന്ധ്യ സം​ഗീ​ത സാ​ന്ദ്ര​മാ​യി​ത്തീ​രും എ​ന്ന് ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ ക​ലാ​പ്രേ​മി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്.

ഐ​ഡി​യാ സ്റ്റാ​ർ സിം​ഗ​ർ വി​ജ​യി സു​ധീ​പ്, പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക സു​മി എ​ന്നി​വ​രോ​ടൊ​പ്പം നൃ​ത്ത​ത്തി​ന്‍റെ​യും ഹാ​സ്യ​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ സി​നി​മ ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ താ​ര​ങ്ങ​ളാ​യ സെ​ന്തി​ൽ, ഷി​ബു ല​ബാ​ൻ, അ​ഞ്ജ​ന അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​രും അ​ണി​നി​ര​ക്കു​ന്പോ​ൾ മ​ല​യാ​ളി​ക​ൾ കാ​ത്തി​രു​ന്ന സ​ന്പൂ​ർ​ണ സ്റ്റേ​ജ് ഷോ ​യാ​ഥാ​ർ​ത്ഥ്യ​മാ​വു​ക​യാ​ണ്.

സെ​വ​ൻ സീ​സ് എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ അ​മേ​രി​ക്ക​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന ’നി​ങ്ങ​ളോ​ടൊ​പ്പം’ ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ അ​വ​ത​രി​ക്ക​പ്പെ​ടു​ന്ന​ത് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഫോ​റോ​നാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ.​ഫാ.​വി​നോ​ദ് മ​ഠ​ത്തി​ൽ​പ​റ​ന്പി​ൽ വി​കാ​രി(6309015724), ഷാ​ജി മി​റ്റ​ത്താ​നി, ട്ര​സ്റ്റി(2157153074), റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, ട്ര​സ്റ്റി(4844705229), ജോ​സ് തോ​മ​സ്, ട്ര​സ്റ്റി(4126564853), മോ​ഡി ജേ​ക്ക​ബ് ട്ര​സ്റ്റി(2156670801), ജോ​ബി കൊ​ച്ചു​മു​ട്ടം, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ(6109316183), ടോം ​പാ​റ്റാ​നി​യി​ൽ, ഓ​ഫീ​സ് സെ​ക്ര​ട്ട​റി(2674567850).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം