ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 16 ന്
Friday, September 15, 2017 10:16 AM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്റ്റംബർ 16 ന് (ശനി) നടക്കും. പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടേയും സഹകരണത്തോടെ നടത്തുന്ന മേള രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് 12 വരെ ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ / ന്യൂ ലൈഫ് പ്ലാസ (3945, CR 58, മാൻവെൽ, ടെക്സസ് 77578) യിൽ നടക്കും.

മെഡിക്കൽ പരിശോധനയിൽ ഇ കെജി, അൾട്രാസൗണ്ട്, മമ്മോഗ്രാം, കേഴ്വി, കാഴ്ച തുടങ്ങിയ 20 ലേറെ ഇനങ്ങളിൽ പരിശോധന നടക്കും. ആദ്യമെത്തുന്ന 100 പേർക്ക് സൗജന്യ ഫ്ളൂ ഷോട്ട് നൽകും.

വിവരങ്ങൾക്ക്: 281 402 6585.

റിപ്പോർട്ട്: ജീമോൻ റാന്നി