ട്രൈസ്സ്റ്റേററ് കേരളാഫോറത്തിന്‍റെ 2017-ലെ സംയുക്ത ഓണാഘോഷങ്ങൾക്ക് തിരിതെളിഞ്ഞു
Wednesday, August 23, 2017 7:45 AM IST
ഫിലാഡൽഫിയ: ട്രൈസ്സ്റ്റേററ് കേരളാഫോറത്തിന്‍റെ 2017-ലെ സംയുക്ത ഓണാഘോഷങ്ങളുടെ ഒൗപചാരികമായ ഉദ്ഘാടനം റവ. ഫാദർ വിനോദ് മടത്തിൽപ്പറന്പിൽ നിർവ്വഹിച്ചു.

ഓഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 10.30 സീറോ മലബാർ ഓഡിറ്റോറിയത്തിൽ ചേർന്ന ഹ്രസ്വ ചടങ്ങിലാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് 56 കാർഡ് ഗെയിമിന്‍റെ ഉദ്ഘാടനം ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയർമാൻ റോണി വറുഗീസ് നടത്തി.

ട്രൈസ്സ്റ്റേറ്റ് ഏരിയായിൽ നിന്നുള്ള എട്ട് ടീമുകൾ മത്സരത്തിനെത്തിയിരുന്നു. രാവിലെ 11ന് ആരംഭിച്ച മത്സരം രാത്രി എട്ടുവരെ നീണ്ടുനിന്ന വാശിയേറിയ മത്സരത്തിന്‍റെ അവസാന റൗണ്ടിൽ എ.ജെ ടീം (ന്യൂജേഴ്സി) വിജയികളായി. ഫിലാഡൽഫിയായിൽ നിന്നുള്ള പന്പ ടീം റണ്ണറപ്പായി.

വിൻസന്‍റ് ഇമ്മാനുവൽ, മാതണ്ട ജോസഫ് കോഡിനേറ്റഴ്സായുള്ള കമ്മറ്റിയാണ് മത്സരങ്ങൾ ക്രമീകരിച്ചത്. ഒന്നാം സമ്മാനം 750 ഡോളറും ട്രോഫിയും ഹെൽത്ത് കെയർ സ്റ്റാറ്റ് ഹോം കെയർ സ്പോണ്‍സർ ചെയ്തു. രണ്ടാം സമ്മാനം 400 ഡോളറും ട്രോഫിയും കാഷ്മീർ ഗാർഡൻ സൂപ്പർ മാർക്കറ്റും നൽകി. മത്സരത്തിൽ പങ്കെടുത്ത വനിത ടീമിന് പ്രോത്സാഹന സമ്മാനമായി 100 ഡോളറും സമ്മാനിച്ചു വരുംദിവസങ്ങളിൽ അടുക്കളത്തോട്ട മത്സരവും, ഡാൻസ് മത്സരവും സംഘടിപ്പിക്കും.

പതിനെഞ്ചു സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്സ്റ്റേററ് കേരളാഫോറത്തിന്‍റെ 2017-ലെ ഓണാഘോഷങ്ങളുടെ സമാപനവും തിരുവോണ പരിപാടികളും സെപ്റ്റംബർ 3ന് സീറോ മലബാർ ഓഡിറ്റോറിയത്തിലാണ് (608 വെൽഷ് റോഡ് 19115) ക്രമീകരിച്ചിരിക്കുന്നത്. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് പുരുഷ·ാർക്കും വനിതകൾക്കുമുള്ള വടംവലി മത്സരവും തുടർന്ന് സംസ്ക്കാരിക ഘോഷയാത്രയും, നാലിനു ചേരുന്ന സമ്മേളനത്തിൽ ഫിലാഡൽഫിയായിലെ സാമൂഹിക സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. സമ്മേളനത്തിൽ വച്ചു വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും, കലാസാംസ്ക്കാരിക പരിപാടികളിലും വിഭവ സമൃദ്ധമായ ഓണസദ്യയിലും പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നുവെന്ന് ചെയർമാൻ റോണി വറുഗീസ് പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്: റോണി വറുഗീസ് (ചെയർമാൻ): 267-243-9229, സുമോദ് നെല്ലിക്കാല (ജനറൽ സെക്രട്ടറി): 267-322-8527, ടി.ജെ. തോംസണ്‍ (ട്രഷറർ): 215-429-2442, രാജൻ സാമുവൽ (ഓണാഘോഷ ചെയർമാൻ) 215 435 1015


റിപ്പോർട്ട് : ജോർജ് ഓലിക്കൽ