ജർമ്മൻടൗണ്‍ പള്ളിയിൽ വേളാങ്കണ്ണി മാതാവിന്‍റെ തിരുനാൾ സെപ്തംബർ 9 ശനിയാഴ്ച
Tuesday, August 22, 2017 7:32 AM IST
ഫിലാഡൽഫിയ: പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ ജർമ്മൻടൗണ്‍ മിറാക്കുലസ് മെഡൽ ഷ്രൈനിലേക്ക് ആണ്ടുതോറും നടത്തിവരുന്ന പ്രാർത്ഥനാപൂർണമായ മരിയൻതീർത്ഥാടനവും വേളാങ്കണ്ണിമാതാവിന്‍റെ തിരുനാളും ഭക്തിപൂർവം സെപ്റ്റംബർ 9 ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു. ജർമ്മൻടൗണിë തിലകക്കുറിയായി നിലകൊള്ളുന്ന മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ (Miraculous Medal Shrine; 500 East Chelten Avenue, Philadelphia, PA 19144)തുടർച്ചയായി ഇതു ആറാംവർഷമാണ് വേളാങ്കണ്ണി മാതാവിന്‍റെ തിരുനാൾ ഭക്തിപൂർവം ആഘോഷിക്കപ്പെടുന്നത്.

വിവിധ ഇന്ത്യൻ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡൽഫിയാ സീറോമലബാർ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രമാണ്é തിരുനാളിë നേതൃത്വം നൽകുന്നത്.
സെപ്റ്റംബർ 9 ശനിയാഴ്ച വൈകുന്നേരം നാലു മുതൽ ആരംഭിക്കുന്ന തിരുനാൾ കർമ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷ്രൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. വില്യം ജെ. ഒബ്രയിനും, സീറോമലബാർപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിലും സ്നേഹപൂർവം ക്ഷണിക്കുന്നു.

കിഴക്കിന്‍റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്‍റെ (Our Lady of Good Health) തിരുസ്വരൂപം 2012 സെപ്റ്റംബർ എട്ടിനാണ്é ഫിലഡൽഫിയാ ജർമ്മൻടൗണ്‍ മിറാക്കുലസ് മെഡൽ ഷ്രൈനിൽ അന്നത്തെ സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. കാൾ പീബർ, 2012 ൽ ഫിലാഡൽഫിയാ സീറോമലബാർപള്ളി വികാരിയായിരുന്ന റവ. ഫാ. ജോണ്‍ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും, കാർമ്മികത്വത്തിലും ആയിരക്കണക്കിന്ë മരിയഭക്തരെ സാക്ഷിനിർത്തി ആശീർവദിച്ചു പ്രതിഷ്ഠിച്ചത്.

എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും ജർമ്മൻടൗണ്‍ മിറാക്കുലസ് മെഡൽ ഷ്രൈനിൽ രാവിലെ മുതൽ വൈകിട്ടു വരെ വിവിധ സമയങ്ങളിൽ നടക്കുന്ന വി. കുർബാനയിലും, നൊവേനയിലും മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന്ë മരിയഭക്തർ പങ്കെടുക്കാറുണ്ട്. മുൻ വർഷങ്ങളിലെ തിരുനാളുകൾക്ക് ഭാരതക്രൈസ്തവരെ പ്രതിനിധീകരിച്ച് തമിഴരും, തെലുങ്കരും, കന്നടക്കാരും, മലയാളികളും കൂടാതെ ഹിന്ദുക്കൾ ഉൾപ്പെടെ നാനാജാതിമതസ്ഥരായ നൂറുകണക്കിന് ആൾക്കാർ പങ്കെടുത്തിരുന്നു . ഉള്ളവരും, ഇല്ലാത്തവരും, സാധുഹൃദയരും, ദീനരും, അശരണരും, തെറ്റുകുറ്റക്കാരും, രോഗശാന്തി ആഗ്രഹിക്കുന്നവരും, പശ്ചാത്തപിക്കുന്നവരും, അന്യായപലിശക്കാരും, അവസരവാദികളും ഒരേപോലെ പൊറുതി യാചിച്ചഭയം തേടിയെത്തുന്നത് മാതൃസന്നിധിയിലാണല്ലോ.

മിറാക്കുലസ് മെഡൽ നൊവേന, ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിന്‍റെ നൊവേന, വേളാങ്കണ്ണി മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, വിവിധ ഇൻഡ്യൻ ഭാഷകളിലുള്ള ജപമാലപ്രാർത്ഥന എന്നിവയാണ് തിരുനാൾ ദിവസത്തെ തിരുക്കർമ്മങ്ങൾ. സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷ്രൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. വില്യം ജെ. ഒബ്രയിൻ, സീറോമലബാർ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ എന്നിവരുടെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് മറ്റനേകം വൈദികരും സഹകാർമ്മികരാവും.

സീറോമലബാർ ഇടവകയിലെ സെന്‍റ് മേരീസ് വാർഡു കൂട്ടായ്മയും, വിവിധ ഇന്ത്യൻ ക്രൈസ്തവരും ഒത്തുചേർന്ന് നടത്തുന്ന ഈ തിരുനാളിൽ പങ്കെടുത്ത് ആരോഗ്യമാതാവിന്‍റെ അഗ്രഹങ്ങൾ പ്രാപിക്കാൻ മരിയഭക്തർ സുവർണാവസരം. ഇന്ത്യൻ അമേരിക്കൻ ക്രൈസ്തവ വിശ്വാസപാരന്പര്യത്തിന്‍റെയും, പൈതൃകത്തിന്‍റെയും, മരിയൻ ഭക്തിയുടെയും അത്യപൂർവമായ ഈ കൂടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവർക്കും സ്വാഗതം.

സീറോമലബാർ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിൻ പ്ലാമൂട്ടിൽ, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയിൽ, സെ. മേരീസ് വാർഡ് പ്രസിഡന്‍റ് ജയിംസ് വിള, തിരുനാൾ കോർഡിനേറ്റർ ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, ഭക്തസംഘടനകൾ, മതബോധനസ്കൂൾ എന്നിവ ം വാർഡു കൂട്ടായ്മയും തിരുനാളിന്‍റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു. പെരുനാളിൽ പങ്കെടുക്കാൻ താåര്യമുള്ളവർക്കായി സീറോമലബാർ പള്ളിയിൽ നിന്നും അന്നേദിവസം മൂന്നിന് ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:
ഫാ. വിനോദ് മഠത്തിപ്പറന്പിൽ 6309015724
ഷാജി മിറ്റത്താനി 215 715 3074
ടോം പാറ്റാനി 2674567850
ജോസ് തോമസ് 412 656 4853

റിപ്പോർട്ട് : ജോസ് മാളിയേക്കൽ