ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം
Tuesday, August 22, 2017 7:25 AM IST
ഹൂസ്റ്റണ്‍: അമേരിക്കയിലെ ക്ഷേത്രനഗരിയായ ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഈവർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27 ഞായറാഴ്ച രാവിലെ 11 മുതൽ
വൈകുന്നേരം 3 വരെ ഹൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള ക്നാനായ കമ്യൂണിറ്റി
സെന്‍റർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്.

പരന്പരാഗതമായുള്ള വിഭവസമൃദ്ധമായ ഓണസദ്യ സാംസ്കാരിക പരിപാടികൾ തിരുവാതിരകളിശാസ്ത്രീയ നൃത്തം സംഗീത പരിപാടികൾ താളമേളാഘോഷങ്ങളാൽ മാവേലിയെ വരവേൽക്കുകതുടങ്ങിയ പരന്പരാഗതമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്ന പ്രസ്തുത ഓണാഘോഷ പരിപാടികൾ സകുടുംബം
ആസ്വദിക്കുവാൻ ഏവരേയും സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്തു കൊള്ളുന്നു.
വിശദവിവരങ്ങൾക്കു ബന്ധപ്പെടുക: ഷണ്‍മുഖൻ വല്ലുളിശ്ശേരി 832 640 ഛ614,
രമാപ്പിള്ള 832 350 1701, സലിൽ നായർ 832 444 6539, ബിജുപിള്ള 832 247 3411.

റിപ്പോർട്ട്: ശങ്കരൻകുട്ടി