കേരള സമാജം ഓഫ് ന്യൂജേഴ്സി ഒരുക്കുന്ന ഓണോത്സവം 2017 സെപ്റ്റംബർ 9ന് ബർഗൻഫീൽഡിൽ
Tuesday, August 22, 2017 7:18 AM IST
ബർഗൻഫീൽഡ്/ന്യൂജേഴ്സി: കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 9നു ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ 5 വരെ ബർഗൻഫീൽഡിലെ കോണ്‍ലോൻ ഹാളിൽ വച്ചു (Conlon Hall 19 North William tSreet, Bergenfield, NJ 07621 ( Behind St. John's R.C.Church) നടത്തപ്പെടുന്നതാണ്. കേരളത്തനിമയിൽ ഇലയിട്ട് വിളന്പുന്ന വിഭവസമൃദ്ധമായ ഓണസദ്യ (12.30 മുതൽ 2 വരെ) യോടെയാണ് ഓണാഘോഷം ആരംഭിക്കുന്നത്. തുടർന്നു നടക്കുന്ന ഓണാഘോഷ പരിപാടിയ്ക്ക് താലപ്പൊലി, ചെണ്ടമേളം, തിരുവാതിര, ഗാനമേള, വൈവിധ്യമാർന്ന നൃത്ത പരിപാടികൾ എന്നിവയെല്ലാം കൊഴുപ്പേകും.

മലയാളികളുടെ മനസിൽ സ്നേഹത്തിന്‍റെയും ഉൗഷ്മളതയുടെയും, സാഹോദര്യത്തിന്‍റെയും വികാരങ്ങൾ നിറയ്ക്കുന്ന തിരുവോണനാളുകൾ ഒരിക്കൽകൂടി ആഗതമായിരിക്കുന്നു. ഓണത്തിന്‍റെ നല്ല നാളുകൾ പുനരാവിഷ്കരിക്കുന്നതിനും സൗഹൃദം പുതുക്കുന്നതിനും നമ്മുടെ കലാ സാംസ്കാരികത്തനിമ ആഘോഷിക്കുന്നതിനുമുള്ള അപൂർവ അവസരമായ ഓണോത്സവം അവിസ്മരണീയമായ ഒരനുഭവമാക്കി മാറ്റുവാൻ കേരളസമാജം ഓഫ് ന്യൂജേഴ്സി പ്രവർത്തകർ കർമ്മനിരതരായിരിക്കുകയാണെന്നും ഓണോത്സവത്തിലേക്ക് ജാതിമത ഭേദമെന്യെ എല്ലാ മലയാളികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും ഇതൊരു വൻ വിജയമാക്കി മാറ്റുവാൻ എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണവും സാന്നിദ്ധ്യവും അഭ്യർത്ഥിക്കുന്നുവെന്നും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്.

ഹരികുമാർ രാജൻ 917 679 7669
ബിനു പുളിക്കൽ 973 943 2351
അജു തര്യൻ 201 385 5308
ജിയോ ജോസഫ് 914 552 2934
സെബാസ്റ്റ്യൻ ജോസഫ് 201 803 7237
അനു ചന്ദ്രോത്ത് 201 562 2727
സിറിയക്ക് കുര്യൻ 201 723 7897
ടോമി തോമസ് 201 456 8300
സെബാസ്റ്റ്യൻ ചെറുമഠത്തിൽ 201 887 7893

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ