സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം ഹൂസ്റ്റണിൽ
Monday, August 21, 2017 7:58 AM IST
ഹൂസ്റ്റണ്‍: ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ കുടുംബവിശുദ്ധീകരണ ശുശ്രൂഷകൾക്ക് ശേഷം വേൾഡ് പീസ് മിഷ ചെയർമാനും പ്രമുഖ കുടുംബ പ്രേഷിതനും, ഫാമിലി കൌണ്‍സിലറുമായ ശ്രീ സണ്ണി സ്റ്റീഫന്‍റെ നേതൃത്വത്തിൽ 2017 ഓഗസ്റ്റ് മാസം 26നു ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഹൂസ്റ്റണിലെ സെൻറ് മേരീസ് സീറോ മലബാർ കാത്തലിക് ( 1610 O'Day Rd, Pearland, TX 77581 ) ദേവാലയത്തിൽ വച്ചു ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തുന്നു.

പരമസ്നേഹത്തിന്‍റെ ദൈവാനുഭവ ശാസ്ത്രം പണ്ഡിതരുടെ ചിന്തകളെപോലും അതിശയിപ്പിക്കുന്ന ഉൾക്കാഴ്ചകൊണ്ടും ലാളിത്യം കൊണ്ടും അനുഭവ പാഠങ്ങൾ കൊണ്ടും സന്പന്നമാക്കി സണ്ണി സ്റ്റീഫൻ നൽകുന്ന ജീവിത സ്പർശിയായ ധ്യാന ചിന്തകൾ, അനേക കുടുംബങ്ങൾക്ക് തിരിച്ചറിവിലേക്കും, സമാധാനത്തിലേക്കും, ദൈവകൃപയുടെ ആഴങ്ങളിലേക്കും കടക്കാൻ പ്രേരണയും പ്രത്യാശയും നൽകുന്നു. ഈ വചനവിരുന്നിൽ പങ്കെടുത്ത് ജീവിതത്തിന് ആത്മീയ ഉണർവ്വും തലമുറകൾ അനുഗ്രഹീതമാകാനുള്ള അറിവും ആത്മാഭിഷേകത്തിന്‍റെ നിറവും നേടണമെന്നും വികാരി ഫാ. റൂബൻ ജെ താന്നിക്കൽ അഭിപ്രായപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. റൂബൻ ജെ താന്നിക്കൽ : 267 616 2951

റിപ്പോർട്ട്: കെ.ജെ. ജോണ്‍