ഡാ​ള​സി​ൽ ടി-20 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ൽ 20 ന്
Saturday, August 19, 2017 7:16 AM IST
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന ടി-20 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ ഓ​ഗ​സ്റ്റ് 20ന് (​ഞാ​യ​ർ) ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മെ​സ്ക്വി​റ്റ​ട് ഈ​സ്റ്റ് ഗ്ലെ​ൻ ബു​ല​വാ​ഡി​ലു​ള്ള ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ സ്പാ​ർ​ക്സ് ഡാ​ള​സി​ലെ ട​സ്കേ​ഴ്സ് ക്ല​ബി​നെ നേ​രി​ടും.

ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച ക​ളി​ക​ൾ പ​റു​ത്തെ​ടു​ത്താ​ണ് ഇ​രു ടീ​മു​ക​ളും ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. മു​ൻ ര​ഞ്ജി ട്രോ​ഫി ക​ളി​ക്കാ​ര​നാ​യ പെ​റ്റ​സെ​ൻ, ടി​ജോ ജോ​യ്, അ​രു​ണ്‍ ജോ​ണി, ജോ​ഫി ജേ​ക്ക​ബ് അ​ട​ക്ക​മു​ള്ള ശ​ക്ത​രാ​യ ബാ​റ്റിം​ഗ് നി​ര മി​ക​ച്ച ഫോ​മി​ലാ​ണെ​ന്നു​ള്ള​ത് ട​സ്കേ​ഴ്സി​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. സ്പാ​ർ​ക്സി​ലെ ഓ​ൾ റൗ​ണ്ട​ർ​മാ​രാ​യ കി​ര​ണ്‍, ജോ​മോ​ൻ, ര​ജി​ത് കു​ളി​രാ​ൻ, ഷി​ജു ഹോ​പ്പ്വെ​ൽ എ​ന്നി​വ​രും മി​ക​ച്ച ക​ളി​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്ന​ത്. ഫൈ​ന​ൽ മ​ത്സ​രം കാ​ണു​ന്ന​തി​നും ക​ളി​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും എ​ല്ലാ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ്പൈ​സ് മാ​ർ​ട്ട് ആ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മു​ഖ്യ​പ്രാ​യോ​ജ​ക​ർ. സേ​ഫ് കെ​യ​ർ ഫ​ർ​മ​സി, പെ​ക്ട്രം ഫി​നാ​ൻ​സ് എ​ന്നി​വ​ർ സ​ഹ​പ്രാ​യോ​ജ​ക​രാ​ണ്. വി​ജ​യി​ക​ൾ​ക്കും റ​ണ്ണേ​ഴ്സ് അ​പ്പി​നും കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​നി​ക്കും.

റി​പ്പോ​ർ​ട്ട്: അ​ന​ശ്വ​രം മാ​ന്പി​ള​ളി