ഒ​ക് ല​ഹോ​മ ഹോ​ളി​ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, August 19, 2017 7:15 AM IST
ഒ​ക്ല​ഹോ​മ സി​റ്റി: ഒ​ക്ല​ഹോ​മ ഹോ​ളി ഫാ​മി​ലി സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ തി​രു​കു​ടും​ബ​ത്തി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഓ​ഗ​സ്റ്റ് 18ന് ​വൈ​കു​ന്നേ​രം ന​ട​ന്ന കൊ​ടി​യേ​റ്റി​നും തു​ട​ർ​ന്നു ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് വി​കാ​രി ഫാ. ​പോ​ൾ കൊ​ട​ക​ര​ക്കാ​ര​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ്ര​ധാ​ന തി​രു​നാ​ൾ 19, 20 തീ​യ​തി​ക​ളി​ലാ​ണ്.

19ന് ​രാ​വി​ലെ 11 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ന​ട​ക്കും. 20 ന് ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ന​ട​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം, സ്നേ​ഹ വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും. തി​രു​നാ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ ​പാ​വ​ന, ആ​ന​ന്ദ് തോ​മ​സ്, ട്ര​സ്റ്റി​മാ​രാ​യ പി​യോ ഫി​ലി​പ്പ്, ജോ​സി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ