ഷാ​ർ​ല​റ്റ് വി​ല്ലി: ഇ​ന്ത്യ​ൻ വം​ശ​ജ​ർ കൂ​ട്ട രാ​ജി ന​ൽ​കി
Saturday, August 19, 2017 7:13 AM IST
വാ​ഷിം​ഗ്ട​ണ്‍: ഷാ​ർ​ല​റ്റ് വി​ല്ല​യി​ൽ ന​ട​ന്ന വൈ​റ്റ് സു​പ്രി​മി​സ്റ്റു​ക​ളും എ​തി​രാ​ളി​ക​ളും ത​മ്മി​ൽ ന​ട​ന്ന സം​ഘ​ട​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ട്രം​പ് സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ർ​ട്സ് ആ​ൻ​ഡ് ഹു​മാ​നി​റ്റീ​സ് ക​മ്മി​റ്റി​യി​ൽ നി​ന്നും ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ആ​ക്ട​ർ കാ​ൽ​പെ​ൻ, പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​രി ജും​ബ ലാ​ഹ​രി എ​ന്നി​വ​ർ രാ​ജി​വ​ച്ചു

1982ൽ ​പ്ര​സി​ഡ​ന്‍റ്റൊ​ണാ​ൾ​ഡ് റീ​ഗ​നാ​ണ് ക​ലാ സാം​സ്കാ​രി​ക വി​ഷ​യ​ങ്ങ​ളി​ൽ വൈ​റ്റ് ഹൗ​സി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ആ​ർ​ട്സ് ആ​ൻ​ഡ് ഹു​മാ​നി​റ്റീ​സ് പ്ര​സി​ഡ​ന്‍റ് ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി​യ​ത്. അ​മേ​രി​ക്ക​ൻ പ്ര​ഥ​മ വ​നി​ത​യാ​ണ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​വു​മ​ണ്‍.

ഷാ​ർ​ല​റ്റ് വി​ല്ലി​യി​ൽ ഹേ​റ്റ് ഗ്രൂ​പ്പും ഭീ​ക​ര​രും ചേ​ർ​ന്നു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ പൗ​ര·ാ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്കാ​തി​രു​ന്ന പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഇ​രു​വ​രും പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ട്ട 16 പേ​രാ​ണ് ട്രം​പി​നെ​തി​രെ പ്ര​സ്താ​വ​ന​യി​ൽ ഒ​പ്പു വ​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ