കാ​ണാ​താ​യ വി​വാ​ഹ​മോ​തി​രം ഒ​ടു​വി​ൽ ക​ണ്ടെ​ത്തി​യ​ത് കാ​ര​റ്റി​ൽ
Friday, August 18, 2017 4:38 AM IST
ആ​ൽ​ബ​ർ​ട്ട: കൃ​ഷി​യി​ട​ത്തി​ൽ പ​ണി എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ന​ഷ്ട​പ്പെ​ട്ട വി​വാ​ഹ മോ​തി​രം ഒ​ടു​വി​ൽ 13 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ക​ണ്ടെ​ത്തി. ഒ​രു കാ​ര​റ്റി​നു ചു​റ്റും വ​രി​ഞ്ഞു​മു​റു​കി​യ നി​ല​യി​ൽ ആ​ണ് ക​ണ്ടെ​ത്തി​യ​ത്. തോ​ട്ട​ത്തി​ൽ​നി​ന്നും പ​ച്ച​ക്ക​റി ശേ​ഖ​രി​ക്കു​ന്ന​തി​നി​ട​യി​ൽ മ​രു​മ​ക​ളാ​ണ് മോ​തി​രം വീ​ണ്ടെ​ടു​ത്ത​ത്.

കാ​ന​ഡ​യി​ലെ ആ​ൽ​ബ​ർ​ട്ടാ​യി​ലാ​ണ് സം​ഭ​വം. എ​ണ്‍​പ​ത്തി​നാ​ലു​കാ​രി​യാ​യ മേ​രി ഗ്രാ​മി​ന്േ‍​റ​താ​യി​രു​ന്നു മോ​തി​രം. 1951 മു​ത​ൽ വി​ര​ലി​ൽ അ​ണി​ഞ്ഞി​രു​ന്ന​താ​ണ്. മോ​തി​രം ന​ഷ്ട​പ്പെ​ട്ട വി​വ​രം ഭ​ർ​ത്താ​വി​ൽ​നി​ന്നും മ​റ​ച്ചു​വ​യ്ക്കു​ന്ന​തി​നാ​യി മ​റ്റൊ​രു മോ​തി​രം വി​ര​ലി​ൽ അ​ണി​ഞ്ഞി​രു​ന്ന​താ​യി മേ​രി പ​റ​ഞ്ഞു. ന​ഷ്ട​പ്പെ​ട്ട മോ​തി​രം ക​ണ്ടെ​ത്തി​യ സ​ന്തോ​ഷ വാ​ർ​ത്ത കേ​ൾ​ക്കു​വാ​ൻ ഭ​ർ​ത്താ​വ് ഇ​ല്ലാ​താ​യി എ​ന്ന ദുഃ​ഖം മേ​രി പ​ങ്കു​വ​ച്ചു. അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ഭ​ർ​ത്താ​വ് മ​രി​ച്ച​ത്. അ​റു​പ​താം വി​വാ​ഹ​വാ​ർ​ഷി​ക​ത്തി​ൽ വീ​ണ്ടെ​ടു​ത്ത മോ​തി​രം വീ​ണ്ടും വി​ര​ലി​ൽ അ​ണി​യു​വാ​നാ​ണ് മേ​രി കാ​ത്തി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ