ന്യൂയോർക്ക്: അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പള്ളിപ്പാട് സ്വദേശികളുടെ കുടുംബസംഗമം ഓഗസ്റ്റ് 12ന് ന്യൂയോർക്കിൽ നടന്നു. ദൈവത്തിന്റെ സ്വന്തം ഗ്രാമമായ പള്ളിപ്പാട് നിന്നും അമേരിക്കൻ മണ്ണിൽ കുടിയേറിയവർ തങ്ങളുടെ പ്രിയപ്പെട്ട ഗ്രാമത്തെയും പൂർവികരെയും പ്രിയപ്പെട്ടവരെയും തങ്ങളുടെ ബാല്യ, യൗവന കാലത്തെയും കുറിച്ച് ഓർമകൾ പങ്കുവച്ചു.
ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ മുതിർന്ന വൈദികനും അമേരിക്കൻ പ്രസിഡന്റിന്റെ സീനിയർ എക്സിക്യൂട്ടീവ് ഫാ. അലക്സാണ്ടർ കുര്യൻ, കോശി കുര്യൻ, ടൈറ്റസ് ജോർജ്, കുഞ്ഞുമോൾ ചെറിയാൻ, എന്നിവർ ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കുര്യൻ കോശി കടയ്ക്കൽ അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രകുറുപ്പ്, പള്ളിപ്പാട് ജില്ലാ പഞ്ചായത്തംഗം ജോണ് തോമസ് എന്നിവരുടെ ആശംസകൾ പ്രസിഡന്റ് വായിച്ചു.
അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം മാത്യു ഏബ്രഹാം കാട്ടിൽ, ട്രഷറർ റെജി കെ. സാമുവൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തെ കുറിച്ച് ഓർമകൾ പങ്കുവച്ചു. പ്രസാദ് സാമുവൽ വേർപിരിഞ്ഞ പ്രിയപ്പെട്ടവരുടെ സ്മരണകൾ പങ്കുവച്ചു. തങ്കച്ചൻ ഗീവർഗീസ്, ദീപക് മാത്യു, കുര്യൻ കെ. മാത്തൻ, മനോജ്, ബിജു ജോണ്, കോശി വലിയ കോയിക്കൽ, തോമസ്കുട്ടി, ബാബു പൊവനാലിൽ, ജോസ് മാത്തുണ്ണി, ടൈറ്റസ് ജോർജ് കളീക്കൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും പള്ളിപ്പാടൻ ഫീസ്റ്റും ഹൃദ്യമായി.
ആലപ്പുഴ ജില്ലയിലെ പ്രകൃതി മനോഹരിയായ ഗ്രാമമാണ് പള്ളിപ്പാട്. മുന്പ് തിരുവിതാംകൂർ രാജവംശത്തിന്റെ നെല്ലറയായിരുന്നു. വിവിധ ദേവാലയങ്ങളും ക്ഷേത്രങ്ങളും അവയുടെ മഹത്തായ പാരന്പര്യങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും സന്പന്നമാക്കുന്ന പള്ളിപ്പാട് ഗ്രാമം എന്നും മതമൈത്രിക്ക് പേരുകേട്ടതാണ്.
റിപ്പോർട്ട്: ജോർജ് തുന്പയിൽ