നാ​സ്ഡാ​ക്കി​ൽ "​ഇ​ന്ത്യ@70’ പ​ര​ന്പ​ര​ക്ക് ഫ​സ്റ്റ് ബെ​ൽ
Friday, August 18, 2017 4:29 AM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് പ​ദ്ധ​തി​യി​ടു​ന്ന "​ഇ​ന്ത്യ@70’ എ​ന്ന പ​രി​പാ​ടി​ക​ളു​ടെ ഫ​സ്റ്റ് ബെ​ൽ കോ​ണ്‍​സ​ൽ ജ​ന​റ​ൽ സ​ന്ദീ​പ് ച​ക്ര​വ​ർ​ത്തി മു​ഴ​ക്കി.

ഓ​ഗ​സ്റ്റ് 16-ന് ​നാ​സ്ഡാ​ക്ക് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രാ​യ വ്യ​ക്തി​ക​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ക്യാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റി​ൽ ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചാ​ണ് നാ​സ്ഡാ​ക്ക്. ഒ​ന്നാം സ്ഥാ​നം ന്യൂ​യോ​ർ​ക്കി​നാ​ണ്. എ​ട്ടാം ത​വ​ണ​യാ​ണ് നാ​സ്ഡാ​ക്കി​ൽ ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: മാ​ത്യു​ക്കു​ട്ടി ഇ​ശോ