സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ലിൻഡൻ, ന്യൂജേഴ്സി പെരുന്നാൾ ഓഗസ്റ്റ് 18, 19 തീയതികളിൽ
ലിൻഡൻ (ന്യൂജേഴ്സി): സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ (45 East Elm St, Linden, Newjersey 07036) പെരുന്നാൾ ആഘോഷങ്ങൾ ഓഗസ്റ്റ് 18,19 (വെള്ളി, ശനി) തീയതികളിൽ നടക്കും. മുംബൈ അതിരൂപത സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരിയും എംജിഒസിഎസ്എം വൈസ് പ്രസിഡന്റുമായ ഫാ. ജേക്കബ് അനീഷ് വർഗീസ് മുഖ്യാതിഥിയായിരിക്കും.
18ന് വൈകുന്നേരം 5 മുതൽ 6.30 വരെ പാരീഷ് ഡേ, 6.30 മുതൽ 7.15 വരെ സന്ധ്യാ പ്രാർഥന, 7.15 മുതൽ 8.15 വരെ ഫാ. ജേക്കബ് അനീഷ് വർഗീസിന്റെ മുഖ്യസന്ദേശം, 8.30ന് സ്നേഹവിരുന്ന് എന്നിവ നടക്കും.
19ന് രാവിലെ ഒന്പതു മുതൽ 9.30 വരെ പ്രഭാത പ്രാർഥന, 9.30 മുതൽ 11.30 പരെ ഫാ. ജേക്കബ് അനീഷ് വർഗീസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, 11.30ന് കൈമുത്ത്, റാസ, ആശീർവാദം, ലേലം, നേർച്ച വിളന്പ് എന്നിവ നടക്കും.
ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത് ജോണ് ജോർജും കുടുംബവുമാണ്.
വിവരങ്ങൾക്ക്: ഫാ. സണ്ണി വി. ജോസഫ് (വികാരി/പ്രസിഡന്റ്) 718 477 2083, ഷാജി വിൽസണ് (സെക്രട്ടറി) 732 309 5398, അലക്സ് ജോണ് (ട്രഷറർ) 908 313 6121.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം