പെ​യ​ർ​ല​ന്‍റ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​ടെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ര​ണ്ടി​ന്
Wednesday, August 16, 2017 4:53 AM IST
പെ​യ​ർ​ല​ന്‍റ് (ഹൂ​സ്റ്റ​ണ്‍): ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ന്‍റ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​ടെ (FPMC) ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് (ശ​നി) രാ​വി​ലെ 9.30 മു​ത​ൽ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ (5810, ALMEDA GENOA RD, Houston, 77048) ​ഹാ​ളി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.

മ​ല​യാ​ള​ത​നി​മ ഒ​ട്ടും കൈ​വി​ടാ​തെ, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​ക്കൊ​ണ്ട് ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കെ​ങ്കേ​മ​മാ​ക്കി മാ​റ്റാ​നാ​ണ് സം​ഘാ​ട​ക​ർ ശ്ര​മി​ക്കു​ന്ന​ത്. പെ​യ​ർ​ലാ​ന്‍റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ആ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: സ​ന്തോ​ഷ് ഐ​പ്പ് (പ്ര​സി​ഡ​ന്‍റ്) 832 964 8016, ഏ​ബ്ര​ഹാം തോ​മ​സ് (ബി​ജു സെ​ക്ര​ട്ട​റി) 832 631 0045, ജോ​ഷി മാ​ത്യു (ട്ര​ഷ​റ​ർ) 832 859 9542.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി