എ​ഡ്യൂ​ക്കേ​റ്റ് എ ​കി​ഡ് വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Wednesday, August 16, 2017 4:48 AM IST
ലോ​സ്ആ​ഞ്ച​ല​സ്: കാ​ലി​ഫോ​ർ​ണി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ഓം' ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​സ് ആ​ഞ്ച​ല​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​യ എ​ഡ്യൂ​ക്കേ​റ്റ് എ ​കി​ഡ്’(​Educate a Kid) സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ജൂ​ലൈ 23ന് ​ഒ​റ്റ​പ്പാ​ലം വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​ർ​പ്പു​ള​ശേ​രി ആ​ൽ​ഫ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ്രി​യ കു​മാ​ർ, എ​ഡ്യൂ​ക്കേ​റ്റ് എ ​കി​ഡ് ചെ​യ​ർ​മാ​നും ഓം ​ഡ​യ​റ​ക്ട​റു​മാ​യ സ​ഞ്ജ​യ് ഇ​ള​യാ​ട്ട്, പ്ര​സ​ന്ന രാ​ജ​ൻ, സ്മി​ത സ​ഞ്ജ​യ് തു​ട​ങ്ങി​യ​രും സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സം​സാ​രി​ച്ചു. ത​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ളും പ്ര​തി​ബ​ന്ധ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ന്ത​രം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നും ആ​ത്മ​വി​ശ്വാ​സം പ​ക​രാ​നും എ​ഡ്യൂ​ക്കേ​റ്റ് എ ​കി​ഡി​ന്‍റെ സ്കോ​ള​ർ​ഷി​പ്പി​ന് ക​ഴി​ഞ്ഞ​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ എ​ഡ്യൂ​ക്കേ​റ്റ് എ ​കി​ഡി​ന്‍റെ പ്ര​ദേ​ശ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ദീ​ർ​ഘ​കാ​ല​മാ​യി ഏ​കോ​പി​പ്പി​ക്കു​ന്ന എം.​പി. സ​ത്യ​പാ​ലി​നെ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു. അ​ന്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

എ​ഡ്യൂ​ക്കേ​റ്റ് എ ​കി​ഡി​ന്‍റെ കേ​ര​ള​ത്തി​ലെ മാ​ർ​ഗ​ദ​ർ​ശി​ക​ളാ​യ എം.​പി. സ​ത്യ​പാ​ലും പ്ര​സ​ന്ന രാ​ജ​നു​മാ​ണ് സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

റി​പ്പോ​ർ​ട്ട്: സ​ന്ധ്യ പ്ര​സാ​ദ്